വ​ണ്ടൂ​ർ ബ്ലോ​ക്ക്ത​ല ഓ​ണ സ​മൃ​ദ്ധി വി​പ​ണ​ന കേ​ന്ദ്രം തു​ട​ങ്ങി
Monday, September 9, 2019 12:44 AM IST
ക​രു​വാ​ര​കു​ണ്ട്: വ​ണ്ടൂ​ർ ബ്ലോ​ക്ക് ത​ല ഓ​ണ സ​മൃ​ദ്ധി വി​പ​ണ​ന കേ​ന്ദ്രം പാ​ണ്ടി​ക്കാ​ട് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ലെ പ​ഴ​യ എ​സ്.​ഐ ക്വാ​ർ​ട്ടേ​ഴ്സി​ന് സ​മീ​പം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ കേ​ന്ദ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​ആ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ലാ​ണ് വ​ണ്ടൂ​ർ ബ്ലോ​ക്ക് ത​ല ഓ​ണ​സ​മൃ​ദ്ധി വി​പ​ണ​ന കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​രി​ധി​യി​ലെ ക​ർ​ഷ​ക​രി​ൽ നി​ന്ന്പ​ത്ത് ശ​ത​മാ​നം തു​ക അ​ധി​കം ന​ൽ​കി ശേ​ഖ​രി​ക്കു​ന്ന ജൈ​വ​പ​ച്ച​ക്ക​റി​ക​ൾ 30 ശ​ത​മാ​നം വി​ല കു​റ​ച്ചാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. പാ​ണ്ടി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി.​അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഡി.​എം.​ഷ​ക്കീ​ല, കൃ​ഷി ഓ​ഫീ​സ​ർ കെ.​ഫാ​ത്തി​മ റൈ​ഹാ​ന​ത്ത്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​രി​ത തൃ​പ്പാ​ക്ക​ട, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.​ടി.​സു​മി​യ്യ, ടി.​എ​ച്ച്.​മൊ​യ്തീ​ൻ, പി.​ടി.​ഷെ​റീ​ഫ്, ടി.​സി.​ഫി​റോ​സ് ഖാ​ൻ, കെ.​ഹ​രി​ദാ​സ​ൻ, കൊ​ര​ന്പ​യി​ൽ ശ​ങ്ക​ര​ൻ ,ന​ജ്മു​ന്നീ​സ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.