ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, September 9, 2019 12:44 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം ത​ളി​ക്ഷേ​ത്ര​ത്തി​ൽ മാ​തൃ​സ​മി​തി​യു​ടെ​യും ശി​വ​ശ​ക്തി സ​നാ​ത​ന ധ​ർ​മ​പാ​ഠ​ശാ​ല​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഭ​ക്തി ഗാ​ന ര​ച​യി​താ​വ് പി.​സി.​അ​ര​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മോ​ഹ​ന​ൻ, സു​ധീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​നാ​ത​ന ധ​ർ​മ​പാ​ഠ​ശാ​ല വി​ദ്യാ​ഥി​ക​ളു​ടെ കാ​യി​ക ക​ലാ​മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. ഉ​ച്ച​യ്ക്ക് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു. 100 പേ​ർ പ​ങ്കെ​ടു​ത്തു.

ശി​ല്​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: അ​രി​സ്റ്റ സെ​ന്‍റ​ർ ഫോ​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ൻ​ഡ് സൈ​ക്കോ തെ​റാ​പ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ൽ ന​ട​ന്ന ദൃ​ശ്യം പ​രി​പാ​ടി എം​ഇ​എ​സ് ന​ഴ്സിം​ഗ് കോ​ള​ജ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​വി.​നി​ർ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​വ​ള്ളു​വ​നാ​ട് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ത​ങ്കം ഉ​ണ്ണി​കൃ​ഷ്ണ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ക്യാ​പ്റ്റ​ൻ പി.​ഉ​ണ്ണി​കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗാ പ​രി​ശീ​ല​ന​വും, ശ്രീ​കൃ​ഷ്ണ​പു​രം ബ​ഡ്സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​ര​മ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ഴ്വ​വ​സ്തു​ക്ക​ളി​ൽ നി​ന്നും ക​ര​കൗ​ശ​ല നി​ർ​മാ​ണ പ​രി​ശീ​ല​ന​വും ന​ട​ത്തി.