ത്രി​ദി​ന ഓ​ണം വെ​ക്കേ​ഷ​ൻ സ​മാ​പി​ച്ചു
Tuesday, September 10, 2019 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ ത്രി​ദി​ന ഓ​ണം വെ​ക്കേ​ഷ​ൻ സ​മാ​പി​ച്ചു. പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കൂ ഭൂ​മി​യെ ര​ക്ഷി​ക്കൂ, പ്ര​കൃ​തി ചൂ​ഷ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉൗ​ർ​ജം പ​ക​രു​ക എ​ന്ന മുദ്രാവാക്യവുമായി ഗ്രീ​ൻ പ്ലാ​നെ​റ്റ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ചെ​റു​കു​ള​ന്പ ഐ​കെ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മൂ​ന്ന് ദി​വ​സ​ത്തെ ക്യാം​പ് ന​ട​ത്തി​യ​ത്.
വി​ദ​ഗ്ധ​​രു​ടെ ക്ലാ​സു​ക​ൾ, തു​ണി സ​ഞ്ചി വി​ത​ര​ണം, ഓ​ണാ​ഘോ​ഷം, താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ മേ​ലേ​ച്ചേ​രി കോ​ള​നി​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം, പ്ര​കൃ​തി​യെ തൊ​ട്ട​റി​യാ​ൻ കൊ​ടി​കു​ത്തി മ​ല പ​ഠ​ന യാ​ത്ര എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.
ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ മു​ല്ല​പ്പ​ള്ളി ഇ​ബ്രാ​ഹീം, എ​എ​സ്ഐ ജ​ബ്ബാ​ർ, സി​ന്ധു പു​ളി​ക്ക​ൽ, സി​പി​ഒ ഷാ​ജി മോ​ൾ, ഹി​ഷാം, ഹ​മീ​ദ്, മ​ൻ​സൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഓ​ണാ​ഘോ​ഷ​വും കി​റ്റ് വി​ത​ര​ണ​വും

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗാ​നോ​ത്സ​വം സം​ഗീ​ത ഗ്രൂ​പ്പി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം മ​ര​നാ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ വി​ജ​യ​ൻ ക​രു​വാ​ര​കു​ണ്ട് നി​ർ​വ​ഹി​ച്ചു. തേ​ക്കി​ൻ​കാ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗാ​നോ​ത്സ​വം ഡ​യ​റ​ക്ട​ർ ശ​ശി​കു​മാ​ർ, ശി​വ​ൻ, അ​ബ്ദു​ള്ള, സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. അ​ൻ​പ​തോ​ളം നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.