ജ​ന​മൈ​ത്രി എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം
Tuesday, September 10, 2019 12:30 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡ് ക​രു​ളാ​യി വ​ലി​യ ഭൂ​മി​ക്കു​ത്ത് ഗോ​ത്ര​വ​ർ​ഗ കോ​ള​നി​യി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. ചെ​റി​യ ഭൂ​മി​ക്കു​ത്ത്, പാ​ല​ക്കു​ന്ന് ,ഗ​വ.​ഹൈ​സ്കൂ​ൾ ക​രു​വാ​ര​ക്കു​ണ്ട് 88 ബാ​ച്ച്, വ​ണ്ടൂ​ർ ഐ​സി​ഡി​എ​സ്, യു​വ ക്ല​ബ് ഭൂ​മി​ക്കു​ത്ത് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഓ​ണാ​ഘോ​ഷം ന​ട​ത്തി​യ​ത്.
ക​വ​ള​പ്പാ​റ​യി​ൽ മ​ര​ണ​പ്പെ​ട്ട 59 പേ​ർ​ക്ക് പ്ര​ത്യേ​കം പു​ഷ്പാ​ഞ്ജ​ലി ന​ട​ത്തിയ ശേ​ഷ​മാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​അ​സൈ​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം പി.​മ​നോ​ജ് അ​ധ്യ​ക്ഷ​ത വഹിച്ചു.