ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​നി​മു​ത​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്ക് പു​തി​യ വ​സ്ത്ര​ം
Tuesday, September 10, 2019 12:30 AM IST
നി​ല​ന്പൂ​ർ: ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള ആ​ധു​നി​ക ര​ക്ഷാ​ക​വ​ച​ങ്ങ​ളു​മാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന. പാ​ന്‍റ്സും ഷ​ർ​ട്ടു​മു​ൾ​പ്പെ​ടു​ന്ന​താ​ണ് പു​തി​യ ര​ക്ഷാ​ക​വ​ചം. തു​ണി​പോ​ലു​ള്ള വ​സ്തു കൊ​ണ്ടാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും ഇ​തി​ൽ തീ ​ആ​ളി​ക്ക​ത്തി​ല്ല. ചെ​റി​യ തീ​പ്പൊ​രി​ക​ൾ വീ​ണാ​ല്‌ ക​ത്തി​പ്പി​ടി​ക്കി​ല്ല. ചു​റ്റും ഏ​റെ നേ​രം തീ ​ക​ത്തി​പ്പ​ട​ർ​ന്നാ​ൽ മാ​ത്ര​മാ​ണ് ഇതില്‌ തീ ​പി​ടി​ക്കു​ക. ര​ണ്ടു പാ​ളി​ക​ളാ​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന​തി​നാ​ൽ ആ​ദ്യ​പാ​ളി​യി​ൽ തീ ​പി​ടി​ക്കു​ന്പോ​ഴേ​ക്കും സു​ര​ക്ഷി​ത​മാ​യി ഉൗ​രി​ക്ക​ള​യാം.
പാ​ന്‍റ്സി​ലും ഷ​ർ​ട്ടി​ലും ആ​വ​ശ്യ​ത്തി​ന് പോ​ക്ക​റ്റു​ക​ളു​ണ്ട്. മൊ​ബൈ​ൽ, വ​യ​ർ​ലെ​സ് എ​ന്നി സൂ​ക്ഷി​ക്കാ​ൻ ഇ​തു​പ​ക​രി​ക്കും. പാ​ന്‍റ്സി​ലും ഷ​ർ​ട്ടി​ലും ഫ്ളൂ​റ​സെ​ന്‍റ് റി​ബ​ണു​ക​ൾ പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ദൂ​രെ നി​ന്ന് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കും.
തീ​ക്ക​ന​ലി​ൽ ച​വി​ട്ടി​യാ​ലും ഏ​റെ നേ​രം വ​രെ ഉ​രു​കി​യൊ​ലി​ക്കാ​ത്ത​തും ചൂ​ടു ക​ട​ത്തി​വിടാ​ത്ത​തു​മാ​ണ് ഇ​പ്പോ​ൾ കി​ട്ടി​യി​രി​ക്കു​ന്ന ഗം​ബൂ​ട്ട്. ബൂ​ട്ടി​ന് ഏ​താ​ണ്ട് മു​ട്ടു​വ​രെ ഉ​യ​ര​മു​ണ്ട്. ത​ല​യും മു​ഖ​വും മ​റ​ക്കു​ന്ന ഹെ​ൽ​മെ​റ്റാ​ണ് സു​ര​ക്ഷാ ഇ​ന​ങ്ങ​ളി​ലെ താ​രം. ഇ​തി​നു​മാ​ത്രം 15,000 രൂ​പ വി​ല​യു​ണ്ട്. ഇ​തി​ൽ ടോ​ർ​ച്ചും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
ക​ഴു​ത്തി​ന് പി​ന്നി​ൽ പൊ​ള്ള​ലേ​ൽ​ക്കാ​തി​രി​ക്കാ​ൻ അ​ലൂ​മി​നി​യ​ത്തി​ന്‍റെ തു​ണി​പോ​ലു​ള്ള പാ​ളി​യു​ണ്ട്. മു​ഖം കാ​ക്കാ​ൻ പൊ​ട്ടു​ക​യും തീ​പി​ടി​ക്കു​ക​യും ചെ​യ്യാ​ത്ത ക​നം കു​റ​ഞ്ഞ വി​ല കൂ​ടി​യ ഗ്ലാ​സാ​ണ്. പോ​റ​ൽ വീ​ഴാ​ത്ത ഈ ​ഗ്ലാ​സ് ആ​വ​ശ്യാ​വ​സ​ര​ങ്ങ​ളി​ൽ മാ​ത്രം താ​ഴ്ത്തി താ​ടി​യെ​ല്ലു​വ​രെ ഇ​റ​ക്കി​വച്ച് മു​ഖം ര​ക്ഷി​ക്കാം. തീ ​പി​ടി​ക്കു​ക​യോ ഉ​രു​കു​ക​യോ ചെ​യ്യാ​ത്ത​താ​ണ് ഹെ​ൽ​മെ​റ്റി​ലെ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളും.
ഫ​യ​ർ സ​ർ​വീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നെ​ത്തി​യ​താ​ണ് പു​തി​യ ര​ക്ഷാ ക​വ​ച​ത്തി​ന്‍റെ വ​ര​വി​ന് കാ​ര​ണ​മാ​യ​ത്. ഓ​രോ സെ​റ്റി​നും 30,000 രൂ​പ​യി​ല​ധി​കം വി​ല​യു​ണ്ട്.