ക്ഷീ​ര​സം​ഗ​മം ന​ട​ത്തി
Wednesday, September 11, 2019 12:20 AM IST
മ​ഞ്ചേ​രി: നാ​യ​ര​ങ്ങാ​ടി ആ​മ​യൂ​ർ ക്ഷീ​രോ​ത്പാ​ത​ക സ​ഹ​ക​ര​ണ സം​ഘം ക്ഷീ​ര​സം​ഗ​മ​വും ക​ർ​ഷ​ക​ർ​ക്ക് ബോ​ണ​സും ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളി​ലെ പ​ഠ​ന​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു. എം.​ഉ​മ്മ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​ഘം പ്ര​സി​ഡ​ന്‍റും ജി​ല്ലാ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ വി.​സു​ധാ​ക​ര​ൻ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബർ സൈ​ജ​ൽ ആ​മ​യൂ​ർ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണം ചെ​യ്തു. ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ മു​ഹ്സി​ൻ മൊ​യ്തീ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പ​ഠ​ന ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.