ചി​കി​ത്സാ​സ​ഹാ​യം കൈ​മാ​റി
Wednesday, September 11, 2019 12:20 AM IST
എ​ട​ക്ക​ര: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ക​ഴി​യു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി. മ​ണി​മൂ​ളി വി​നാ​കു​ള​ത്ത് മ​ഹേ​ഷി​ന് ആ​ൾ കേ​ര​ള ഡ്രൈ​വേ​ഴ്സ് ഫ്രീ​ക്സ് (എ​കെ​ഡി​എ​ഫ്) ജി​ല്ല ക​മ്മി​റ്റി​യാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്.
ക​ഴി​ഞ്ഞ മാ​സം 26ന് ​നി​ല​ന്പൂ​ർ ക​നോ​ലി പ്ളോ​ട്ടി​ന് സ​മീ​പ​ത്ത് ഓ​ട്ടോ​റി​ക്ഷ​യും ഗു​ഡ്സ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് മ​ഹേ​ഷി​ന് പ​രി​ക്കേ​റ്റ​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സ​യ്ക്ക് ശേ​ഷം വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ് മ​ഹേ​ഷ്. അ​പ​ക​ട​ത്തി​ൽ മ​ഹേ​ഷി​ന്‍റെ ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രു​ന്നു. എ​കെ​ഡി​എ​ഫ് എ​ട​ക്ക​ര യൂ​ണിറ്റ് അം​ഗ​ങ്ങ​ളാ​യ റി​ച്ചു, വൈ​ശാ​ഖ് എ​ന്നി​വ​ർ മ​ഹേ​ഷി​ന്‍റെ വീ​ട്ടി​ലെത്തി ചി​കി​ത്സാ​സ​ഹാ​യം കൈ​മാ​റി.