നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
Thursday, September 12, 2019 10:26 PM IST
കാ​ളി​കാ​വ്: ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. കാ​ളി​കാ​വ് അ​ഞ്ച​ച്ച​വ​ടി​യി​ലെ പു​ലി​വെ​ട്ടി ഉ​മ്മ​റി​ന്‍റെ മ​ക​ൻ അ​മീ​ർ (26-മാ​നു) ആ​ണ് മ​രി​ച്ച​ത്. അ​ഞ്ച​ച്ച​വ​ടി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് ട്രി​പ്പു പോ​യ അ​മീ​റി​ന്‍റെ ഓ​ട്ടോ മ​ട​ക്ക​യാ​ത്ര​യി​ൽ ശാ​ന്തി ന​ഗ​റി​ന​ടു​ത്ത് വെ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​നെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​വി​ടെ നി​ന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വീ​ട്ടി​ലേ​ക്കു തി​രി​കെ പോ​ന്നു. വീ​ണ്ടും വേ​ദ​ന ശ​ക്ത​മാ​യ​തോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചു.

ഭാ​ര്യ: റി​ൻ​ഷ, മ​ക​ൻ: മെ​ഹ്ബി​ൻ (ഒ​രു വ​യ​സ്), പി​താ​വ്: ഉ​മ്മ​ർ, മാ​താ​വ്: ഖ​ദീ​ജ, സ​ഹോ​ദ​ര​ങ്ങ​ൾ: നൗ​മാ​ൻ, റം​ല​ത്ത്, അ​ജ്മ​ൽ, നൗ​ഫാ​ൻ. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക്കും ര​ണ്ട് കു​ട്ടി​ക​ൾ​ക്കും പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​ർ വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.