ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു
Saturday, September 14, 2019 12:15 AM IST
എ​ട​ക്ക​ര: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വീ​ട് ത​ക​ർ​ന്നു. മ​രു​ത മേ​ക്കൊ​ര​വ കാ​ഞ്ഞി​രം​പാ​റ മു​ഹ​മ്മ​ദ​ലി​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. മ​ഴ​യി​ൽ കു​തി​ർ​ന്ന വീ​ടിന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ ചു​മ​രും ജ​ല​സം​ഭ​ര​ണി​യും ഉ​ൾ​പ്പെ​ടെ വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു.
മു​ഹ​മ്മ​ദ​ലി​യും ഭാ​ര്യ​യും പു​റ​ത്തു​പോ​യ സ​മ​യ​ത്ത് വൃ​ദ്ധ​യാ​യ മാ​താ​വ് ആ​മി​ന മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, വീ​ട് ത​ക​രു​ന്പോ​ൾ മാ​താ​വ് വീ​ടി​ന് പു​റ​ത്താ​യി​രു​ന്ന​തി​നാ​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ക​ർ​ന്ന വീ​ടിന്‍റെ ഭാ​ഗ​ങ്ങ​ൾ മേ​ക്കൊ​ര​വ മെ​ക്കോ ഫോ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ള​ബ് ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് നീ​ക്കം ചെ​യ്തു.