സെ​മി​നാ​ർ സംഘടിപ്പിച്ചു
Sunday, September 15, 2019 2:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ : പ​ട്ടി​ക്കാ​ട് ജാ​മി​അ: നൂ​രി​യ്യഃ വി​ദ്യാ​ർ​ഥി സം​ഘ​ട​ന നു​റു​ൽ ഉ​ല​മ അ​റീ​ന ഓ​ഫ് അ​ഖീ​ദ യു​ക്തി​വാ​ദ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണ​ന്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. മൂ​ന്ന് സെ​ഷ​നു​ക​ളി​ൽ സ​ലാം ഫൈ​സി ഒ​ള​വ​ട്ടൂ​ർ, സി.​ഹം​സ സാ​ഹി​ബ്, ശു​ഹൈ​ബ​ൽ ഹൈ​ത​മി വാ​രാ​ന്പ​റ്റ തു​ട​ങ്ങി​യ​വ​ർ ഖു​റാ​ൻ ചി​ന്താ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ മാ​നി​ഫെ​സ്റ്റോ, കോ​സ്മോ​ള​ജി​യും തി​യോ​ള​ജി​യും, ദൈ​വാ​സ്തി​ക്യം: ഫി​യോ​സ​ഫി, കോ​സാ​ലി​റ്റി, ശാ​സ്ത്രം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. പി. ​അ​ബ്ദു​ൾ​ഹ​മീ​ദ് എം​എ​ൽ​എ, മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, ഒ.​എം.​എ​സ് ത​ങ്ങ​ൾ, ഉ​സ്താ​ദ് ഹം​സ ഫൈ​സി അ​ൽ ഹൈ​ത​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബ്ദു​ൾ ല​ത്തീ​ഫ് ഫൈ​സി ഇ​രി​ങ്ങാ​ട്ടി​രി, സു​ലൈ​മാ​ൻ ഫൈ​സി ചു​ങ്ക​ത്ത​റ, ളി​യാ​ഉ​ദീ​ൻ ഫൈ​സി മേ​ൽ​മു​റി, ശി​ഹാ​ബ് ഫൈ​സി കൂ​മ​ണ്ണ, ഉ​മ്മ​ർ ഫൈ​സി മു​ടി​ക്കോ​ട്, ഒ.​ടി മു​സ്ത​ഫ ഫൈ​സി മു​ടി​ക്കോ​ട് സം​സാ​രി​ച്ചു. നൂ​റു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി ഹാ​ഫി​ള് സി​ദ്ധീ​ഖ് പ​ഴ​യ​ന്നൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്ദു​റ​ഹ്മാ​ൻ കു​ന്ന​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.