സേ​വാ​സപ്താ​ഹം തുടങ്ങി
Sunday, September 15, 2019 2:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി​യു​ടെ ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി ന​രേ​ന്ദ്ര​വ​ർ​ഷം - 68 സേ​വാ​സപ്താ​ഹം എ​ന്ന പേ​രി​ൽ 14 മു​ത​ൽ 20 വ​രെ സേ​വ​ന പ്ര​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും. ശു​ചി​ത്വ പ​രി​പാ​ടി​ക​ൾ, ര​ക്ത​ദാ​നം, വൃ​ക്ഷ​തൈ വ​ച്ചു​പി​ടി​പ്പി​ക്ക​ൽ, മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ എ​ന്നി​വ​യാ​ണ് ന​ട​ത്തു​ക. ഈ ​ബി​ജെ​പി പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഉ​ച്ചാ​ട​നം സം​സ്ഥാ​ന സ​മി​തി അം​ഗം മാ​ഞ്ചേ​രി നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എം.​കെ.​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം എ.​ശി​വ​ദാ​സ​ൻ സേ​വ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് പ്ര​സം​ഗി​ച്ചു.