നി​യ​ന്ത്ര​ണം മ​റി​ക​ട​ന്നു റോ​ഡി​ലേ​ക്കു കയറിയ കെഎസ്ആ​ർ​ടി​സി​യു​ടെ ട​യ​ർ പ​ഞ്ച​റാ​യി
Sunday, September 15, 2019 2:03 AM IST
എ​ട​പ്പാ​ൾ: എ​ട​പ്പാ​ൾ ജം​ഗ്ഷ​നി​ലെ കോ​ഴി​ക്കോ​ട് റോ​ഡി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം മ​റി​ക​ട​ന്നു തൃ​ശൂ​ർ റോ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കെഎ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ട​യ​ർ പ​ഞ്ച​റാ​യ​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നു വ​ഴി​യൊ​രു​ക്കി. മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നി​ട​യി​ലാ​ണ് ബ​സ് നി​രോ​ധി​ത മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്ന​ത്.

വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ഇ​രു​ന്പു​ബോ​ർ​ഡി​ലൂ​ടെ​യും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​ന്പി​ക​ളി​ലൂ​ടെ​യും ബ​സി​ന്‍റെ ട​യ​ർ ക​യ​റി​യ​തോ​ടെ ട​യ​ർ പ​ഞ്ച​റാ​​യി​. ജ​ന​ങ്ങ​ൾ ഡ്രൈ​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഡ്രൈ​വ​ർ അ​തു വ​ക​വ​ച്ചി​ല്ല. ട​യ​ർ പ​ഞ്ച​റാ​യി ബ​സ് വ​ഴി​മു​ട​ക്കി​യാ​യി മാ​റി​യ​തോ​ടെ ജ​ന​ങ്ങ​ൾ ഡ്രൈ​വ​ർ​ക്കു നേ​രേ ക​യ​ർ​ത്തു. പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞു ട​യ​ർ മാ​റ്റി​യി​ട്ട​തി​നു ശേ​ഷം ബ​സ് ച​ങ്ങ​രം​കു​ളം സ്റ്റേ​ഷ​നി​ലേ​ക്കു പോ​ലീ​സ് മാ​റ്റു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​രി​ൽ നി​ന്നു എ​റ​ണാ​കു​ള​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​റാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30 ന് ​തകരാറിലാ​യ​ത്.