ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ മാ​ലി​ന്യ​ം നീ​ക്കം ചെ​യ്യാ​ൻ തു​ട​ങ്ങി
Sunday, September 15, 2019 2:06 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ വ​ന്ന​ടി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ൾ സം​സ്കര​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി തു​ട​ങ്ങി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ മാ​സം എ​ട്ടി​നു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മൈ​ലാ​ടി, മൊ​ട​വ​ണ്ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലേ​ക്കു വ്യാ​പ​ക​മാ​യി വെ​ള്ളം ക​യ​റി സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചി​രു​ന്നു. കൂ​ടാ​തെ ചാ​ലി​യാ​ർ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി വ​ന്ന മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്നു ഈ ​മേ​ഖ​ല​ക​ളി​ലെ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ, പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​താ​ണ് ഇ​ന്ന​ലെ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യ​ത്.

വാ​ർ​ഡം​ഗം ബി​ന്ദു സു​രേ​ഷ്, മൈ​ലാ​ടി എം​വൈ​സി ക്ല​ബ് പ്ര​സി​ഡ​ന്‍റും എ​എ​സ്ഐ​യു​മാ​യ ബാ​ബു കാ​ട്ടു​മു​ണ്ട, നി​ല​ന്പൂ​ർ താ​ലൂ​ക്ക് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ അ​ഷ​റ​ഫ്., ഹ​രി​ത​സേ​നാ അം​ഗ​ങ്ങ​ൾ, മൈ​ലാ​ടി എം​വൈ​സി ക്ല​ബ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി മൂ​ലേ​പ്പാ​ട​ത്തെ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു അ​യ​ക്കു​ന്ന​ത്.

പ്ര​വൃ​ത്തി മൂ​ന്നു ദി​വ​സം കൊ​ണ്ടു​പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ പ​റ​ഞ്ഞു. പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ, കു​പ്പി​ചി​ല്ലു​ക​ൾ തു​ട​ങ്ങി​യ​വ മൂ​ലേ​പ്പാ​ട​ത്തെ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കും. തു​ട​ർ​ന്നു കോ​ഴി​ക്കോ​ട് എ​ജ​ൻ​സി​ക്ക് ന​ൽ​കും. ദ്ര​വി​ച്ചു പോ​കു​ന്ന വ​സ്തു​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ കു​ഴി​ച്ചി​ടാ​ൻ പ്ര​ത്യേ​ക സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു, മൈ​ലാ​ടി ഭാ​ഗ​ത്ത് പ്ര​ള​യം നാ​ശം വി​ത​ച്ച​തു മു​ത​ൽ മൈ​ലാ​ടി എം​വൈ​സി ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​യി രംഗത്തുണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്പോ​ൾ സ​ഹാ​യ​വു​മാ​യി ക്ല​ബ് അം​ഗ​ങ്ങ​ളു​മു​ണ്ട്.