കാ​രു​ണ്യ​ യാത്രയുമായി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ
Monday, September 16, 2019 12:06 AM IST
അ​രീ​ക്കോ​ട്:​ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചി​കി​ത്സ​ക്കാ​യി പ​ണം ക​ണ്ട​ത്താ​ൻ അ​രീ​ക്കോ​ട്ടെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ കൈ​കോ​ർ​ത്തു. കാ​രു​ണ്യ​ത്തി​ന്‍റെ വ​ഴി​യി​ൽ ന​ൻ​മ​യു​ടെ ച​ക്ര​മു​രു​ണ്ട​പ്പോ​ൾ ല​ഭി​ച്ച​ത് 106263 രൂ​പ. ക​ര​ൾ രോ​ഗം പി​ടി​പ്പെ​ട്ട ഉൗ​ർ​ങ്ങാ​ട്ടി​രി തെ​ഞ്ചേ​രി പി.​ടി സു​ലൈ​മാ​ന്‍റെ ചി​കി​ൽ​സ​ക്ക് വേ​ണ്ടി​യാ​ണ് അ​രീ​ക്കോ​ട്ടെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ഒ​രു ദി​വ​സ​ത്തെ വേ​ത​നം കൈ​മാ​റി​യ​ത്. സു​ലൈ​മാ​ൻ പ​ത്തു വ​ർ​ഷം മു​ന്പു അ​രീ​ക്കോ​ട് ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്നു. സ്വ​രൂ​പി​ച്ച തു​ക ചി​കി​ൽ​സ സ​ഹാ​യ ക​മ്മി​റ്റി​ക്ക് കൈ​മാ​റി. കാ​രു​ണ്യ​വ​ഴി​യി​ൽ സ​ർ​വീ​സ് ന​ട​ത്തി അ​രീ​ക്കോ​ട്ടെ 150 ഓ​ളം ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ ഒ​റ്റ​ദി​വ​സം കൊ​ണ്ടാ​ണ് ഇ​ത്ര​യും തു​ക സ​മാ​ഹ​രി​ച്ച​ത്. രാ​വി​ലെ മു​ത​ൽ തു​ട​ങ്ങി ഓ​ട്ടം രാ​ത്രി വ​രെ നീ​ണ്ടു. കൂ​നൂ​ർ പ്ര​ദീ​പ് കി​ണ​റ​ട​പ്പ​ൻ, ക​രി​ങ്ങാ​ഞ്ചീ​രി മു​നീ​ബ്, പി.​എ രാ​മ​കൃ​ഷ​ണ​ൻ, കെ.​ര​ജീ​ഷ്, വി.​പി സു​നൈ​ദ്, എം.​വി അ​നീ​ഷ്, ജാ​ഫ​ർ, ലു​ഖ്മാ​ൻ, ശി​ബ്ലി, മാ​നു​പ്പ തെ​ര​ട്ട​മ്മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.