ഹാ​ർ​ബ​ർ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് 15 കോ​ടി കൂ​ടി അ​നു​വ​ദി​ച്ചു
Tuesday, September 17, 2019 12:34 AM IST
മ​ല​പ്പു​റം: നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന താ​നൂ​ർ ഹാ​ർ​ബ​റി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി ന​ബാ​ർ​ഡി​ൽ നി​ന്ന് 15 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി വി.​അ​ബ്ദു​റ​ഹി​മാ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.
നി​ല​വി​ൽ 1100മീ​റ്റ​ർ നീ​ള​മു​ള്ള തെ​ക്കു​ഭാ​ഗ​ത്തെ പു​ലി​മു​ട്ട് 250 മീ​റ്റ​ർ കൂ​ടി നീ​ളം വ​ർ​ധി​പ്പി​ക്കും. വ​ട​ക്ക് ഭാ​ഗ​ത്ത് 690 മീ​റ്റ​റു​ള്ള​ത് 740 മീ​റ്റ​റാ​യി നീ​ട്ടും. പ്ര​വൃ​ത്തി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.
ഹാ​ർ​ബ​റി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്ന് എം​എ​ൽ​എ, മ​ന്ത്രി.​ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഭാ​വി​യി​ൽ വ​ന്നേ​ക്കാ​വു​ന്ന എ​ല്ലാ പ്ര​യാ​സ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നു​ത​കു​ന്ന രീ​തി​യി​ലാ​ണ് ഹാ​ർ​ബ​റി​ന്‍റെ പു​തു​ക്കി​യ നി​ർ​മാ​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.