മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ ലോ​റി പി​ടി​കൂ​ടി
Tuesday, September 17, 2019 12:36 AM IST
എ​ട​പ്പാ​ൾ: മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് പ​തി​വാ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ കി​ട​ങ്ങ് ഒ​രു​ക്കി​യ ലോ​റി പിടികൂടി. ന​ടു​വ​ട്ടം കാ​ല​ടി​ത്ത​റ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ ലോ​റി ഈ ​കി​ട​ങ്ങി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. വ​ണ്ടി കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ക്കാ​ത്ത​തി​നാ​ൽ മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ​വ​ർ ലോ​റി ഉ​പേ​ക്ഷി​ച്ച് ക​ട​ന്ന് ക​ള​ഞ്ഞു.
നാ​ട്ടു​കാ​ർ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ച​ങ്ങ​രം​കു​ളം പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ വ​ണ്ടി പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.