വ​ഴി വി​ള​ക്കു​ക​ൾ ന​ന്നാ​ക്ക​ണമെന്ന്
Tuesday, September 17, 2019 12:37 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ​ത്തൊ​ന്പ​താം വാ​ർ​ഡി​ൽ കേ​ടാ​യ മു​ഴു​വ​ൻ വ​ഴി​വി​ള​ക്കു​ക​ളും ഉ​ട​ൻ ന​ന്നാ​ക്ക​ണ​മെ​ന്ന് പു​ത്ത​ന​ങ്ങാ​ടി പ​ള്ളി​പ്പ​ടി ശാ​ഖ മു​സ്ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി യോ​ഗം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യോ​ടാ​വ​ശ്യ​പ്പെ​ട്ടു. പി.​കെ.​ആ​ബി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​പി.​ഫി​റോ​സ്ഖാ​ൻ, വി.​കെ.​സൂ​ഫി​യാ​ൻ, കെ.​ടി.​സ​ജാ​ദ്, കെ.​ടി.​സി​നാ​ൻ, പി.​ടി.​ഫാ​രി​സ് ബി​നു, കു​ന്ന​ത്ത് ഷാ​ഹി​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്നു

മ​ല​പ്പു​റം: പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്കു​ള്ള ക​ട​ൽ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
75 ശ​ത​മാ​നം ഗ്രാ​ന്േ‍​റാ​ടെ മ​റൈ​ൻ റേ​ഡി​യോ, ജി​പി​എ​സ് എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷാ ഫോ​റം അ​ത​ത് മ​ത്സ്യ ഭ​വ​നു​ക​ളി​ൽ ല​ഭി​ക്കും.​അ​പേ​ക്ഷ സെ​പ്തം​ബ​ർ 20ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ല​ഭി​ക്ക​ണ​മെ​ന്ന് ഫ​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.