220 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി
Wednesday, September 18, 2019 12:25 AM IST
മ​ല​പ്പു​റം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ സ്പെ​ഷ​ൽ സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 220 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. 37 ഭ​ക്ഷ​ണ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ലാ​ബി​ലേ​ക്ക് അ​യ​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത മ​ഞ്ചേ​രി​യി​ലെ നാ​ല് സ്ഥാ​പ​ന​ങ്ങ​ളും കൂ​ട്ടി​ല​ങ്ങാ​ടി​യി​ലെ ഒ​രു സ്ഥാ​പ​ന​വും അ​ട​ച്ചു​പൂ​ട്ടി.
ജി​ല്ല​യി​ലെ 531 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് മൂ​ന്ന് സ്പെ​ഷൽ സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക​ളും, ചെ​ക്ക് പോ​സ്റ്റ് പ​രി​ശോ​ധ​ന​ക​ളും ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു.​പാ​ൽ, ശ​ർ​ക്ക​ര, വെ​ളി​ച്ചെ​ണ്ണ, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗ്ഗ​ങ്ങ​ൾ, മ​ത്സ്യം എ​ന്നി​വ വ്യാ​പ​ക പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്.​പ്ര​ള​യം ബാ​ധി​ച്ച സ്ഥ​ല​ങ്ങ​ളി​ലെ കു​ടി​വെ​ള​ള സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ലാ​ബി​ലേ​ക്ക് അ​യ​ച്ച് പ​രി​ശോ​ധി​ക്കു​ക​യും ഗു​ണ​നി​ല​വാ​ര​മു​ള​ള കു​ടി​വെ​ള​ള​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു. വ​ഴി​യോ​ര ത​ട്ടു​ക​ട​ക​ളി​ൽ വി​ൽ​ക്കു​ന്ന ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ ഗു​ണ​മേ· പ​രി​ശോ​ധി​ച്ചു വ​രു​ന്നു. അ​നി​യ​ന്ത്രി​ത​മാ​യി ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ കൃ​ത്രി​മ നി​റ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്നു.
ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ലോ, നി​യ​മ​ലം​ഘ​ന​ങ്ങ​ളോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ടോ​ൾ​ഫ്രീ ന​ന്പ​റാ​യ 1800 4251125 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍- 04832732121, 8943346190.