മു​ത്തലാ​ക്ക് ബി​ല്ല് ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മെ​ന്ന്
Wednesday, September 18, 2019 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: രാ​ജ്യ​ത്തെ മു​സ്ലി​ക​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന വി​ശ്വാ​സ സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രാ​യ ക​ട​ന്നു​ക​യ​റ്റ​മാ​ണ് മു​ത്തലാ​ക്ക് ബി​ല്ല് ന​ട​പ്പി​ലാ​ക്കി​യ​തി​ലൂ​ടെ ഭ​ര​ണ​കൂ​ടം ന​ട​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് സ​മ​സ്ത എ​റ​ണാ​കു​ളം ജി​ല്ലാ ജ​ന. സെ​ക്ര​ട്ട​റി​യും എ​സ്ക​ഐ​സ്എ​സ്എ​ഫ് മു​ൻ സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി​യു​മാ​യ ഓ​ണ​ന്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി. വി​വാ​ഹം, വി​വാ​ഹ മോ​ച​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​സ്ലാ​മി​ക നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ജ്ഞ​ത​യാ​ണ് ഭ​ര​ണ​കൂ​ട​ത്തെ ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് എ​സ്എം​എ​ഫ് ക​മ്മി​റ്റി​യു​ടെ​യും പ​ഞ്ചാ​യ​ത്ത് ജം​ഇ​യ്യി​യ​ത്തു​ൽ ഖു​ത്വ​ബാ​ഇ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​റ​ൽ അ​ൽ ഹൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വച്ച് ന​ട​ന്ന മു​ത്തലാ​ഖ് വ​സ്തു​ത​ക​ളും യാ​ഥാ​ർ​ഥ്യ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ​സ്ത മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ.​കെ.​എം.​മൗ​ല​വി ആ​ന​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​യ്യി​ദ് ശ​റ​ഫു​ദ്ദീ​ൻ ത​ങ്ങ​ൾ തൂ​ത, ആ​ന​മ​ങ്ങാ​ട് അ​ബ്ദു​റ​ഹ്മാ​ൻ മു​സ്ലി​യാ​ർ, ശ​മീ​ർ ഫൈ​സി ഒ​ട​മ​ല, ഫൈ​റൂ​സ് ഫൈ​സി ഒ​റ​വ​ന്പു​റം, എം.​ടി.​ഉ​മ്മ​റ​ലി ദാ​രി​മി, സി.​എം.​അ​ബ്ദു​ള​ള ഹാ​ജി, ഹി​ബ​തു​ള്ള ദാ​രി​മി തൂ​ത, മൊ​യ​തീ​ൻ​കു​ട്ടി അ​ൻ​വ​രി, അ​സൈ​നാ​ർ ബ​ഖ​വി മ​ണ​ലാ​യ, ഉ​മ്മ​ർ ഫൈ​സി എ​ടാ​യി​ക്ക​ൽ, ശ​റ​ഫു​ദ്ദീ​ൻ ഫൈ​സി ഒ​ട​മ​ല, അ​ബ്ദു​ള്ള ഫൈ​സി തൂ​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.