ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് : സ്വാ​ഗ​തസം​ഘം രൂ​പീ​ക​രി​ച്ചു
Wednesday, September 18, 2019 12:29 AM IST
മ​ല​പ്പു​റം: വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ൾ ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് എ​ന്ന പേ​രി​ൽ ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​വ​ർ​ഷം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. സം​സ്ഥാ​ന​ത്തെ 12 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്ന് ബി​യ്യം കാ​യ​ൽ മാ​ത്ര​മാ​ണു​ള​ള​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് പൊ​ന്നാ​നി​യി​ൽ ന​ട​ന്ന സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗം സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യാ​ണ് വ​ള്ളം ക​ളി​യെ​ന്നും പൊ​ന്നാ​നി​യി​ൽ ഈ ​മേ​ഖ​ല​യി​ൽ വൈ​ദ​ഗ്ധ്യം ഉ​ള്ള​വ​രെ സൃ​ഷ്ടി​ക്ക​ണ​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.
ഒ​ക്ടോ​ബ​ർ 19 ന് ​ന​ട​ക്കു​ന്ന സി​ബി​എ​ൽ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ സ്വാ​ഗ​ത സം​ഘ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഒ​ക്ടോ​ബ​ർ 12ന് ​കോ​ട്ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​നു ശേ​ഷം വ​ള്ള​ങ്ങ​ൾ ക​നോ​ലി ക​നാ​ൽ വ​ഴി ബി​യ്യം കാ​യ​ലി​ലെ​ത്തും. ലീ​ഗ് മ​ത്സ​ര​ത്തോ​ടൊ​പ്പം പ്രാ​ദേ​ശി​ക ക്ല​ബ്ബു​ക​ളു​ടെ മ​ത്സ​ര വ​ള്ളം​ക​ളി​യും, ഘോ​ഷ​യാ​ത്ര​യും, ന​ട​ത്തു​ന്ന​തി​ന് ധാ​ര​ണ​യാ​യി. വി​വി​ധ ത​ന​ത് ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച സ​മ​യം കു​റി​ക്കു​ന്ന ഒ​ന്പ​ത് ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ അ​തി​ന​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന സി​ബി​എ​ൽ ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ന്ന​താ​യി​രി​ക്കും. ഒ​ന്പ​ത് ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളാ​ണ് ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ മ​ത്സ​ര ഘ​ട​ന പ്ര​കാ​രം മ​ത്സ​രി​ക്കു​ക. മൂ​ന്ന് വ​ള്ള​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന മൂ​ന്ന് ഹീ​റ്റ്സ് ഉ​ണ്ടാ​യി​രി​ക്കും. ഇ​വ​യി​ൽ ഏ​റ്റ​വും മി​ക​ച്ച സ​മ​യം കു​റി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ൽ വ​രു​ന്ന വ​ള്ള​ങ്ങ​ൾ ഓ​രോ മ​ത്സ​ര​ങ്ങ​ളി​ലേ​യും ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കും. നാ​ല്, അ​ഞ്ച്, ആ​റ് സ്ഥാ​ന​ങ്ങ​ളി​ൽ വ​രു​ന്ന വ​ള്ള​ങ്ങ​ൾ ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കും.​ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് സ്ഥാ​ന​ങ്ങ​ളി​ൽ വ​രു​ന്ന വ​ള്ള​ങ്ങ​ൾ സെ​ക്ക​ന്‍റ് ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കും. അ​ങ്ങ​നെ ആ​റ് മ​ത്സ​ര​ങ്ങ​ളാ​ണ് ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ൽ ഉ​ണ്ടാ​കു​ക. ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള ഒ​ന്പ​ത് ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നാ​യി ബി​യ്യം കാ​യ​ലി​ലി​റ​ങ്ങു​ക. മൂ​ന്ന് ട്രാ​ക്കു​ക​ളി​ലാ​യാ​ണ് ബി​യ്യം കാ​യ​ലി​ൽ മ​ത്സ​രം ക്ര​മീ​ക​രി​ക്കു​ക. 12 സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടു​ന്ന ടീ​മു​ക​ൾ ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടും. ഐപിഎ​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ലെ വീ​റും വാ​ശി​യും വ​ള്ളം​ക​ളി​യി​ലും എ​ത്തു​ന്പോ​ൾ ജ​ല മാ​മാ​ങ്കം ത​ന്നെ​യാ​യി​രി​ക്കും ബി​യ്യം കാ​യ​ലി​ൽ ഉ​ണ്ടാ​കു​ക. സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​പി.​മു​ഹ​മ്മ​ദ് കു​ഞ്ഞി അ​ധ്യ​ക്ഷ​നാ​യി. ടൂ​റി​സം ഡി​ഡി​കെ കെ.​പ​ത്മ​കു​മാ​ർ, ടെ​ക്നി​ക്ക​ൽ ക​മ്മ​റ്റി​യം​ഗം ആ​ർ.​കെ.​കു​റു​പ്പ്, ഡി.​ഡി.​അ​ഭി​ലാ​ഷ്, തൃ​ശൂ​ർ സ​ബ് ക​ള​ക്ട​ർ ഗി​രീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എം.​ആ​റ്റു​ണ്ണി​ത​ങ്ങ​ൾ, കെ.​ല​ക്ഷ്മി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.