ക​ളം​പാ​ട്ട് ശി​ൽപ്പശാ​ല​ സംഘടിപ്പിച്ചു
Thursday, September 19, 2019 12:15 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ലെ ആ​ർ​ട്സ് ക്ല​ബ്് ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത ക​ള​മെ​ഴു​ത്ത് ക​ലാ​കാ​ര​ൻ ക​ട​ന്ന​മ​ണ്ണ ശ്രീ​നി​വാ​സ​ൻ നിർവഹിച്ചു. പ്രി​ൻ​സി​പ്പ​ൽ ത​ങ്കം ഉ​ണ്ണി​കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഴു​പ​തു ക​ളം​പാ​ട്ട് ശി​ല്പ​ശാ​ല​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ക​ട​ന്ന​മ​ണ്ണ ശ്രീ​നി​വാ​സ​നെ പൊ​ന്നാ​ട​യും ഫ​ല​ക​വും ന​ൽ​കി ആ​ദ​രി​ച്ചു. തു​ട​ർ​ന്നു ക​ള​മെ​ഴു​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ശ്രീ​നി​വാ​സ​ൻ ന​ട​ത്തു​ന്ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ച​ലോ​ഹ പ്ര​തീ​ക​മാ​യി പ്ര​കൃ​തി​ജ​ന്യ​മാ​യ പ​ഞ്ച​വ​ർ​ണ പൊ​ടി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ള​മെ​ഴു​തി​യ​ത്. അ​നു​ഷ്ഠാ​ന ക​ലാ​രൂ​പ​മാ​യ ക​ളം​പാ​ട്ടി​നെ പു​തു​ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി ജാ​ൻ​വി.​എ​സ്.​നാ​യ​ർ സ്വാ​ഗ​ത​വും ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി ഹ​രി​ത ന​ന്ദി​യും പ​റ​ഞ്ഞു.