അ​ന്ത​ർ ജി​ല്ലാ ക്രി​ക്ക​റ്റ്: തൃ​ശൂ​രി​നു ജ​യം
Thursday, September 19, 2019 12:17 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ- 16 അ​ന്ത​ർ ജി​ല്ലാ ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ തൃ​ശൂ​ർ മ​ല​പ്പു​റ​ത്തെ ഏ​ഴു വി​ക്ക​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ഴ മൂ​ലം ക​ളി 24 ഓ​വ​റി​ലേ​ക്കു ചു​രു​ക്കി​യി​രു​ന്നു. മ​ല​പ്പു​റം 24 ഒ​ാവ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 98 റ​ണ്‍​സെ​ടു​ത്തു. മ​ല​പ്പു​റ​ത്തി​ന്‍റെ ന​വ​നീ​ത് കൃ​ഷ്ണ​ൻ 33 റ​ണ്‍​സ് നേ​ടി. തൃ​ശൂ​രി​ന്‍റെ കെ. ​ആ​ദി​ത്യ ആ​റു ഓ​വ​റി​ൽ 26 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റെ​ടു​ത്തു.

തൃ​ശൂ​ർ 23.2 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 101 റ​ണ്‍​സെ​ടു​ത്ത് ല​ക്ഷ്യ​ത്തി​ലെ​ത്തി. തൃ​ശൂ​രി​ന്‍റെ പ​വ​ൻ ശ്രീ​ധ​ർ 38, അ​ർ​ജു​ൻ വേ​ണു​ഗോ​പാ​ൽ 23 റ​ണ്‍​സു​ക​ളെ​ടു​ത്തു. ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ച​പ്പോ​ൾ കോ​ഴി​ക്കോ​ട് ആ​ണ് ഗ്രൂ​പ്പ് ചാ​ന്പ്യ​ൻ​മാ​ർ. ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്നു മ​ത്സ​രം മാ​ത്രം വി​ജ​യി​ച്ച മ​ല​പ്പു​റം താ​ഴെ പ​ട്ടി​ക​യി​ലാ​ണ്.