വി​ദ്യാ​ഭ്യാ​സ വാ​യ്പ: യോ​ഗം22ന്
Thursday, September 19, 2019 12:18 AM IST
നി​ല​ന്പൂ​ർ: വി​ദ്യാ​ഭ്യാ​സ വാ​യ്പ​യ്ക്ക് സ​ർ​ക്കാ​ർ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ബാ​ങ്കു​ക​ൾ അ​തൊ​ന്നും മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ മു​ന്നോ​ട്ടു പോ​കു​ന്ന​തി​ലും പു​തി​യ വാ​യ്പ ന​ൽ​കു​ന്ന​തി​ൽ വി​മു​ഖ​ത കാ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും പു​തി​യ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​ൻ യോ​ഗം ചേ​രു​ന്നു. എ​ഡ്യൂ​ക്കേ​ഷ​ൻ ലോ​ണീ​സ് വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 22ന് ​രാ​വി​ലെ പ​ത്തി​നു കെഎസ്ടി​എ ഹാ​ളി​ലാ​ണ് യോ​ഗം. വി​ദ്യാ​ഭ്യാ​സ വാ​യ്പ എ​ടു​ത്ത​വ​രും എ​ടു​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 9744001192, 9446779539.