പൂ​ക്കോ​ട്ടു​മ​ണ്ണ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ലെ മാ​ലി​ന്യ​ം നീ​ക്കം ചെ​യ്യ​ൽ ആ​രം​ഭി​ച്ചു
Thursday, September 19, 2019 12:18 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു പൂ​ക്കോ​ട്ടു​മ​ണ്ണ റ​ഗു​ലേ​റ്റ​ർ കം ​ബ്ര​ഡ്ജി​ൽ അ​ടി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ തു​ട​ങ്ങി. പാ​ല​ത്തി​ന് ചു​വ​ട്ടി​ൽ വ​ന്ന​ടി​ഞ്ഞ മ​ര​ങ്ങ​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് മ​ണ്ണു​മാ​ന്തി യ​ന്ത്ര​മു​പ​യോ​ഗി​ച്ച് നീ​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഉ​രു​ൾ​പൊ​ട്ട​ലി​ലും തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും വ്യാ​പ​ക​മാ​യ തോ​തി​ൽ പാ​ല​ത്തി​ൽ മ​ര​ങ്ങ​ൾ വ​ന്ന​ടി​ഞ്ഞി​രു​ന്നു. മ​ര​ങ്ങ​ൾ വ​ന്ന​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ ഷ​ട്ട​റു​ക​ൾ​ക്കു ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യും കൈ​വ​രി ത​ക​രു​ക​യും ചെ​യ്തി​രു​ന്നു.

ദി​വ​സ​ങ്ങ​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പാ​ല​ത്തി​ലൂ​ടെ ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ക്കാ​നാ​യ​ത്. എ​ന്നാ​ൽ പാ​ല​ത്തി​ന്‍റെ അ​ടി​യി​ൽ നീ​രൊ​ഴു​ക്കി​നു ത​ട​സ​മാ​യി അ​ടി​ഞ്ഞു​കൂ​ടി​യ മ​ര​ങ്ങ​ളും മ​റ്റും നീ​ക്കം ചെ​യ്തി​രു​ന്നി​ല്ല.

പ്ര​ള​യ​ത്തി​ൽ ബ്രി​ഡ്ജി​നോ​ടു ചേ​ർ​ന്നു​ള്ള ജ​ന​റേ​റ്റ​ർ സ്ഥാ​പി​ച്ചി​ട്ടു​ള്ള കെ​ട്ടി​ട​വും സം​ര​ക്ഷ​ണ ഭി​ത്തി​യും ത​ക​ർ​ന്നി​രു​ന്നു. സ​മീ​പ​ത്ത് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി നി​ർ​മ​ച്ച കി​ണ​ർ പൂ​ർ​ണ​മാ​യി മ​ണ്ണും ചെ​ളി​യും, മ​ലി​ന​ജ​ല​വും മാ​ലി​ന്യ​ങ്ങ​ളും ക​യ​റി ന​ശി​ക്കു​ക​യും ചെ​യ്തു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും ടാ​ങ്ക് നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ കി​ണ​ർ ഇ​തു​വ​രെ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല.