ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം : ഒ​ളി​വി​ൽ പോ​യ​വ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി
Thursday, September 19, 2019 12:18 AM IST
എ​ട​വ​ണ്ണ​പ്പാ​റ: പ​രീ​ക്ഷാ​പ്പേ​ടി​യി​ൽ ഒ​ന്പ​താം​ക്ലാ​സു​കാ​ര​ൻ മെ​ന​ഞ്ഞ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ക​ഥ വി​ശ്വ​സി​ച്ച് യു​വാ​ക്ക​ളെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ മ​ല​പ്പു​റം ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്പ​തം​ഗ അ​ന്വേ​ഷ​ണ സം​ഘം സ​മ​ഗ്ര​അ​ന്വേ​ഷ​ണം ന​ട​ത്തും. ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ലം ഇ​ന്ന​ലെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഡി​വൈ​എ​സ്പി​യും സം​ഘ​വും സ​ന്ദ​ർ​ശി​ച്ചു. ഓ​മാ​നൂ​ർ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ക്കേ​സ് ഡി​വൈ​എ​സ്പി പി.​പി ഷം​സു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു കു​ട്ടി ആ​ദ്യ​മാ​യി ഇ​രു​ന്ന ബ​സ് സ്റ്റോ​പ്പും കാ​റു ത​ട​ഞ്ഞ് ആ​ക്ര​മ​ണം ന​ട​ത്തി​യ സ്ഥ​ല​വു​മെ​ല്ലാം അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ സ​ന്ദ​ർ​ശി​ച്ചു.

കേ​സി​ൽ മൂ​ന്നു പ്ര​തി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ൽ​പ​ത് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള​ള അ​ന്വേ​ഷ​ണ​വും ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ സം​ഘം അ​രീ​ക്കോ​ട്, കൊ​ണ്ടോ​ട്ടി, വാ​ഴ​ക്കാ​ട് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. അ​തേ​സ​മ​യം അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ സ​ഫ​റു​ള്ള​യു​ടെ പി​താ​വ് ഇ​ന്ന​ലെ മ​ല​പ്പു​റം ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീ​മി​ന് പ​രാ​തി ന​ൽ​കി.

പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും എ​സ്പി അ​റി​യി​ച്ചു. കേ​സി​ൽ ഓ​മാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ൻ​തൊ​ടി ഫൈ​സ​ൽ(43), കൂ​നു​മ്മ​ൽ ദു​ൽ​ഫു​ഖ​ർ അ​ലി(24), മ​ണി​പ്പാ​ട്ടി​ൽ മു​അ​ത​സ്ഖാ​ൻ(23) എ​ന്നി​വ​രെ​യാ​ണ് വാ​ഴ​ക്കാ​ട് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

വ​ധ​ശ്ര​മം, ക​ലാ​പം സൃ​ഷ്ടി​ക്ക​ൽ, അ​ക്ര​മ​ണ​ത്തി​ന് സം​ഘം ചേ​ര​ൽ, വാ​ഹ​നം ത​ക​ർ​ക്ക​ൽ, റോ​ഡ് ത​ട​സ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി എ​ട്ടു കേ​സു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് ചു​മ​ത്തി​യ​ത്.