ജാ​റ​ത്തി​ന് സ​മീ​പം റോ​ഡ് പി​ള​ർ​ന്നു; നാ​ടു​കാ​ണി​ച്ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് നി​രോ​ധ​നം
Friday, September 20, 2019 12:41 AM IST
എ​ട​ക്ക​ര: ഉ​രു​ൾ പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് നാ​ടു​കാ​ണി ചു​ര​ത്തി​ലെ ജാ​റ​ത്തി​ന് സ​മീ​പം രൂ​പ​പ്പെ​ട്ട പി​ള​ർ​പ്പ് കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ചു​രം വ​ഴി​യു​ള​ള ഗ​താ​ഗ​തം അ​ധി​കൃ​ത​ർ നി​രോ​ധി​ച്ചു. ഒാ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലാ​ണ് റോ​ഡ് പി​ള​ർ​ന്ന​ത്. എ​ന്നാ​ൽ ഈ ​ഭാ​ഗ​ത്ത് മ​ണ​ൽ ചാ​ക്കു​ക​ൾ അ​ട്ടി​യി​ട്ട് ചെ​റു​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​യി​രു​ന്നു.

ആ​ദ്യം ഒ​ര​ടി​യോ​ളം താ​ഴ​ന്ന് ഈ ​ഭാ​ഗം ഇ​പ്പോ​ൾ അ​ഞ്ച​ര​യ​ടി​യോ​ളം താ​ഴ്ന്നി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും കൂ​ടു​ത​ൽ വി​ണ്ടു​കീ​റി​യ നി​ല​യി​ലാ​ണ്. ഇ​തു​വ​ഴി ക​ട​ന്ന് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള​ള​താ​യി ചു​രം സ​ന്ദ​ർ​ശി​ച്ച എ​ക്സി​കു​ട്ടീ​വ് എ​ൻജിനിയ​ർ ജി.​ഗീ​ത, അ​സി.​എ​ക്സി​കു​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ ഇ​ബ്രാ​ഹിം, അ​സി.​എ​ൻ​ജി​നീ​യ​ർ പ്രി​ൻ​സ് ബാ​ല​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് ഇ​വ​ർ ചു​രം സ​ന്ദ​ർ​ശി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് വ​കു​പ്പി​ന്‍റെ ഉ​ന്ന​ത അ​ധി​കൃ​ത​ർ​ക്കും ക​ള​ക്ട​ർ​ക്കും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ര​ണ്ടാ​ഴ്ച മു​ൻ​പും റോ​ഡി​ന്‍റെ ഈ ​ഭാ​ഗ​ത്ത് ഗ​താ​ഗ​തം നി​രോ​ധി​ച്ച് അ​ധി​കൃ​ത​ർ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രു​ന്നു. അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ ചു​രം വ​ഴി​യു​ള​ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. റോ​ഡി​ലേ​ക്ക് വീ​ണ തേ​ൻ​പാ​റ വ​ള​രെ ശ്ര​മ​ക​ര​മാ​യി ര​ണ്ടാ​ഴ്ച​കൊ​ണ്ട് പൊ​ട്ടി​ച്ച് മാ​റ്റി​യ ശേ​ഷം ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന്പോ​കാ​ൻ ബു​ധ​നാ​ഴ്ച അ​നു​മ​തി അ​ധി​കൃ​ത​ർ മൗ​നാ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

പ്ര​വ​ർ​ത്തി ന​ട​ക്കാ​ത്ത സ​മ​യ​ങ്ങ​ളി​ലാ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ വീ​ണ്ടും ഗ​താ​ഗ​ത നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത് മ​ല​യോ​ര​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ ഇ​രു​ട്ട​ടി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ വ​ഴി​ക്ക​ട​വി​ൽ നി​ന്നും നാ​ടു​കാ​ണി​യി​ലേ​ക്ക് ജീ​പ്പു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് ജാ​റം വ​ഴി​യാ​ണ്. ഈ ​ഭാ​ഗ​മാ​ണി​പ്പോ​ൾ കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടു​ള്ള​ത്.