ഗീ​ത​യു​ടെ കു​ടും​ബ​ത്തി​ന് സ​ഹാ​യ പ്ര​വാ​ഹം
Friday, September 20, 2019 12:41 AM IST
നി​ല​ന്പൂ​ർ: ഗീ​ത​യും കു​ടും​ബ​വും സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​രാ​ണെ​ന്നും സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ മു​സ്ലിം ലീ​ഗ് മു​ൻ​കയ്യെ​ടു​ത്ത് വീ​ട് നി​ർ​മി​ച്ചു​കൊ​ടു​ക്കു​മെ​ന്നും പി.​വി അ​ബ്ദു​ൽ വ​ഹാ​ബ് എം​പി. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് വ​ഴി​ക്ക​ട​വി​ലെ വീ​ടു​പേ​ക്ഷി​ച്ച് മേ​ലേ കൂ​റ്റ​ന്പാ​റ​യി​ലെ വാ​ട​ക ക്വാ​ട്ടേ​ഴ്സി​ൽ ക​ഴി​യു​ന്ന ഗീ​ത​യേ​യും കു​ടും​ബ​ത്തെ​യും സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗീ​ത​യും കു​ടും​ബ​വും ത​മാ​സി​ച്ചി​രു​ന്ന ആ​ന​മ​റി​യി​ലെ വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് കാ​ണി​ച്ച് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ​ക്ക് ഇ​വ​ർ ന​ൽ​കി​യി​ട്ടു​ള്ള അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ലം വാ​ങ്ങി വീ​ട് വെ​ക്കു​ന്ന​തി​ന് പ്ര​ള​യ ബാ​ധി​ത​ർ​ക്ക് പ​ത്ത് ല​ക്ഷം രൂ​പ ല​ഭി​ക്കും. ഇ​തി​ന് ഇ​വ​ർ അ​ർ​ഹ​രാ​ണ്. സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ മു​സ് ലിം ​ലീ​ഗ് മു​ൻ​ക​യ്യെ​ടു​ത്ത് ഇ​വ​ർ​ക്ക് വീ​ട് ഒ​രു​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു.
കു​ടും​ബ​ത്തി​ന്‍റെ ആ​റു​മാ​സ​ത്തെ വാ​ട​ക മു​ൻ​കൂ​റാ​യി ഗീ​ത​ക്ക് എം.​പി കൈ​മാ​റി. ഓ​ഗ​സ്റ്റ് ആ​റി​നു വ​ഴി​ക്ക​ട​വ് ആ​ന മു​റി​യി​ൽ ഗീ​ത​യു​ടെ അ​യ​ൽ​വാ​സി​ക​ളാ​യ പാ​റ​ക്ക​ൽ ,ആ​മി​ന, സാ​ജി​ത, എ​ന്നീ സ​ഹോ​ദ​രി​മാ​ർ മ​രി​ച്ചി​രു​ന്നു, ഗീ​ത​യു​ടെ വീ​ടി​ന്‍റെ ഭി​ത്തി​യി​ൽ വി​ള്ള​ൽ വീ​ഴു​ക​യും അ​പ​ക​ട അ​വ​സ്ഥ​യി​ലാ​യ​തോ​ടെ ഗീ​ത​യും ഭ​ർ​ത്താ​വ് സെ​ൽ​വ​രാ​ജും മാ​നോ​വൈ​ക​ല്യ​മു​ള്ള മ​ക​ൻ 8 പ്ര​വീ​ണും സ​ഹോ​ദ​ര​ൻ പ്ര​ദീ​പും മേ​ലെ കു​റ്റ​ന്പാ​റ​യി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് മാ​റി​യ​ത്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ സെ​ൽ​വ​രാ​ജി​ന് കാ​ലി​ന് അ​സു​ഖം ബാ​ധി​ച്ച​തോ​ടെ ടാ​പ്പിം​ഗും മു​ട​ങ്ങി, ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തെ വീ​ട്ടു​വാ​ട​ക ഇ​വ​ർ ക​ടം വാ​ങ്ങി​യാ​ണ് ന​ൽ​കി​യ​ത്.
സീ​തി​കോ​യ ത​ങ്ങ​ൾ, സി.​എ​ച്ച്.​അ​ബ്ദു​ൽ ക​രീം, നി​യാ​സ് മു​തു​കാ​ട്, ടി.​പി.​ഷെ​രീ​ഫ്, ഹുൈ​ൻ പു​ഞ്ച, മു​ജീ​ബ് കൂ​റ്റ​ന്പാ​റ, ഫ​വാ​സ് ചു​ള്ളി​യോ​ട്, റ​ഷീ​ദ്, റ​ഹ്മ​ത്തു​ള്ള കൂ​റ്റ​ന്പാ​റ, അ​ജ്മ​ൽ ബി​ച്ചു​പ്പ്, അ​ൻ​വ​ർ കൈ​നോ​ട്ട് എ​ന്നി​വ​രും എം.​പി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം ഗീ​ത​യാ​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച യൂ​ത്ത് ലീ​ഗ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ വീ​ട്ടു​വാ​ട​ക ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​ത് കൈ​മാ​റ്റ ച​ട​ങ്ങാ​ണ് ന​ട​ന്ന​ത്.