ക്ഷാ​മ​ബ​ത്ത ഉ​ട​ൻ അ​നു​വ​ദി​ക്ക​ണമെന്ന്
Friday, September 20, 2019 12:41 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും കു​ടി​ശി​ക ആ​യി​ട്ടു​ള്ള ര​ണ്ടു ഗ​ഡു ക്ഷാ​മ​ബ​ത്ത ഉ​ട​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പെ​ൻ​ഷ​നേ​ഴ്സ് ലീ​ഗ് മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടു.​മെ​ഡി​സെ​പ്പ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ത്ത​തു കൊ​ണ്ട് പെ​ൻ​ഷ​ൻ​കാ​രു​ടെ മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ക്ടോ​ബ​ർ 15ന് ​മു​ന്പ് മ​ണ്ഡ​ല​ത്തി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും മെ​ംബർ​ഷി​പ്പ് വി​ത​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.
ഒ​ക്ടോ​ബ​ർ ര​ണ്ടി​നു കോ​ഴി​ക്കോ​ട്ട് ന​ട​ക്കു​ന്ന പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ റാ​ലി വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.
മ​ണ്ഡ​ലം പെ​ൻ​ഷ​നേ​ഴ്സ് ക്യാ​ന്പ് ന​ട​ത്തു​ന്ന​തി​നും, വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​ന് എ​ല്ലാ​വി​ധ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് ചോ​ല​ക്ക​ൽ അ​ബു അ​ധ്യ​ക്ഷത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​മൊ​യ്തീ​ൻ യോ​ഗം ഉ​ൽ​ഘാ​ട​നം ചെ​യ്തു. ഹം​സ ക​ള​ത്തി​ൽ, കെ.​പി.​ഹം​സ, വി.​അ​ബ്ദു​ൽ ക​രീം, ടി.​ഹം​സ മാ​സ്റ്റ​ർ, പി.​അ​ബ്ദു​റ​ഹി​മാ​ൻ, കെ.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, പി.​മ​മ്മു​ട്ടി, ഇ.​കെ.​മു​ഹ​മ്മ​ദ്, ടി. ​ശം​ഷു​ദ്ദീ​ൻ, പി.​മു​ഹ​മ്മ​ദ്, ഇ.​സി.​അ​ബ്ദു​ൽ മ​ജീ​ദ്, പി.​മൊ​യ്തീ​ൻ കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.