പ​ള്ളി​പ്പു​റം യു​പി സ്കൂ​ളിലെ പു​തി​യ കെ​ട്ടി​ടം ഇ​ന്ന് തു​റ​ക്കും
Friday, September 20, 2019 12:41 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തി​നൊ​രു​ങ്ങു​ന്ന മ​ങ്ക​ട പ​ള്ളി​പ്പു​റം ഗ​വ.​യു​പി സ്കൂ​ളി​ൽ ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ശ​ത​പൂ​ർ​ണി​മ ബ്ലോ​ക്ക് ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു തു​റ​ക്കും.
പി.​പി.​സു​ഹ്റാ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​നാ​ട്ടു​കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഫ​ണ്ട് സ്വ​രൂ​പി​ച്ച് വി​ല​ക്ക് വാ​ങ്ങി​യ എ​ട്ടു സെ​ന്‍റ് സ്ഥ​ല​ത്ത് 2016-17 വ​ർ​ഷ​ത്തെ എം​എ​ൽ​എ​യു​ടെ ആ ​സ്ഥി​ര​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 65 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ആ​റു ക്ലാ​സ് മു​റി​ക​ളു​ള്ള മൂ​ന്ന് നി​ല കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.