മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് മു​ന്പി​ൽ കാ​ർ ഇ​ടി​ച്ച് മ​രി​ച്ചു
Saturday, September 21, 2019 12:18 AM IST
കൊ​ണ്ടോ​ട്ടി: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് മു​ന്പി​ൽ കാ​ർ ഇ​ടി​ച്ച് മൊ​റ​യൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. മൊ​റ​യൂ​ർ സ്കൂ​ൾ പ​ടി​യി​ൽ പാ​ണാ​ളി മ​ഹ്മൂ​ദ്(65) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ ആ​യി​ശ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 2.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. മ​ഹ്മൂ​ദ് ചി​കി​ത്സ​ക്കാ​യി ഭാ​ര്യ​ക്കൊ​പ്പം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​താ​യി​രു​ന്നു. ഡോ​ക്ട​റെ കാ​ണി​ച്ച് മ​രു​ന്ന് വാ​ങ്ങാ​നാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ർ ഇ​ടി​ച്ച​ത്. ഉ​ട​ൻ ഇ​രു​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ഹ്മൂ​ദ് വൈ​കാ​തെ മ​രി​ച്ചു.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മ​ഹ്മൂ​ദി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​യോ​ടെ മൊ​റ​യൂ​ർ ജു​മ​അ​ത്ത് പ​ള​ളി​യി​ൽ സം​സ്ക​രി​ക്കും. കൊ​ണ്ടോ​ട്ടി​യി​ൽ ദീ​ർ​ഘ​കാ​ലം ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യി​രു​ന്നു മ​ഹ്മൂ​ദ്. മ​ക്ക​ൾ: നു​സ്റ​ത്ത് ബാ​നു, നി​സാ​ർ, ന​സീ​റ, നി​യാ​സ്, റം​സാ​ൻ, പ​രേ​ത​നാ​യ റാ​ഫി. മ​രു​മ​ക്ക​ൾ: അ​ശ്റ​ഫ് ചോ​ല, ഷ​ഫീ​ഖ്, ത​സ്നി ഷെ​റി​ൻ, മു​ർ​ഷി​ദ ത​സ്നി.