1.38 കോ​ടി രൂപ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​ക​ണ​മെ​ന്ന് ഓ​ഡി​റ്റ് വി​ഭാ​ഗം
Sunday, September 22, 2019 1:08 AM IST
മ​ഞ്ചേ​രി : മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ മു​നി​സി​പ്പ​ൽ നി​യ​മ​വും ച​ട്ട​വും പാ​ലി​ക്കാ​തെ അ​ഴി​മ​തി ന​ട​ത്തി​യ​തി​ലൂ​ടെ സ​ർ​ക്കാ​രി​നു ന​ഷ്ട​മാ​യ ഭീ​മ​മാ​യ തു​ക​യി​ൽ 1,38,43,680 രൂ​പ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നു തി​രി​ച്ചു പി​ടി​ക്ക​ണ​മെ​ന്നു ഓ​ഡി​റ്റ് വി​ഭാ​ഗം നി​ർ​ദേ​ശി​ച്ചു.

ചെ​യ​ർ​പേ​ഴ്സ​ണ്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, ക​രാ​റു​കാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഒ​ത്തു​ക​ളി​ച്ച് അ​ഴി​മ​തി ന​ട​ത്തി​യ​താ​യി സം​സ്ഥാ​ന ധ​ന​കാ​ര്യ വ​കു​പ്പ് ഓ​ഡി​റ്റ് വി​ഭാ​ഗം 2017 ന​വം​ബ​ർ 24ന് ​ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ര​ണ്ടു മാ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​കാ​ൻ ന​ഗ​ര​സ​ഭ​യോ​ടു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2018 മാ​ർ​ച്ച് 12 ന് ​ന​ഗ​ര​സ​ഭ മ​റു​പ​ടി ന​ൽ​കി​യെ​ങ്കി​ലും 2018 മാ​ർ​ച്ച് 22ന് ​ഓ​ഡി​റ്റ് വി​ഭാ​ഗം പു​ന​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ഈ ​റി​പ്പോ​ർ​ട്ടി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ 1.38 കോ​ടി രൂ​പ തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം.

സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ൽ ന​ട​ക്കു​ന്ന വ​ൻ അ​ഴി​മ​തി​യാ​ണ് ഇ​തി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നു സി​പി​എം സൗ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. അ​ഴി​മ​തി​ക​ളി​ൽ പ​ല​തും ഇ​ല്ലാ​ത്ത ജോ​ലി​ക്ക് ക​രാ​റു​കാ​രു​മാ​യി കൂ​ടി​ച്ചേ​ർ​ന്നു വ്യാ​ജ​രേ​ഖ ച​മ​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ്ര​ലോ​ഭി​ച്ചും വി​ഹി​തം ന​ൽ​കി​യു​മാ​ണ് അ​ഴി​മ​തി​ക​ളി​ലേ​റെ​യും അ​ര​ങ്ങേ​റി​യി​ട്ടു​ള്ള​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം അ​നു​സ​രി​ച്ച് കേ​സെ​ടു​ത്ത് ഇ​ത്ത​ര​വാ​ദി​ക​ളെ ശി​ക്ഷാ ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി രാ​ജ​ൻ പ​രു​ത്തി​പ്പ​റ്റ, അം​ഗ​ങ്ങ​ളാ​യ പി.​പി അ​ബ്ദു​ൽ റ​ഹ്മാ​ൻ എ​ന്ന ബാ​പ്പു​ട്ടി, എം. ​റ​ഹ്മാ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.