വ​ട്ട​പ്പാ​റ വ​ള​വി​ൽ ഗ്യാ​സ് ടാ​ങ്ക​ർ മ​റി​ഞ്ഞു
Sunday, September 22, 2019 1:08 AM IST
വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത 66ലെ ​അ​പ​ക​ട മേ​ഖ​ല​യാ​യ വ​ട്ട​പ്പാ​റ വ​ള​വി​ൽ ഗ്യാ​സ് ടാ​ങ്ക​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ ടാ​ങ്ക​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ലോ​റി ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​യാ​ളെ വ​ളാ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ അ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗ്യാ​സ് ചോ​ർ​ച്ച​യി​ല്ലാ​ത്ത​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രേം നാ​ലു മ​ണി​യോ​ടെ​യാ​ണ് മം​ഗ​ലാ​പു​ര​ത്തു നി​ന്നു കൊ​ച്ചി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ഗ്യാ​സ് ടാ​ങ്ക​ർ വ​ട്ട​പ്പാ​റ പ്ര​ധാ​ന​വ​ള​വി​നു തൊ​ട്ടു താ​ഴെ​യാ​യി മ​റി​ഞ്ഞ​ത്. അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

വാ​ഹ​ന​ങ്ങ​ൾ ക​ഞ്ഞി​പ്പു​ര, മൂ​ടാ​ൽ വ​ഴി തി​രി​ച്ചു വി​ട്ടു. വ​ളാ​ഞ്ചേ​രി സി​ഐ ടി. ​മ​നോ​ഹ​ര​ൻ, എ​സ്ഐ കെ.​ആ​ർ ര​ഞ്ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും ഹൈ​വേ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. പൊ​ന്നാ​നി ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ നി​തീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ന്നാ​നി, തി​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ ഫോ​ഴ്സ് സം​ഘ​വും സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്.

ചേ​ളാ​രി ഐ​ഒ​സി പ്ലാ​ന്‍റി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി. രാ​ത്രി​യോ​ടെ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ടാ​ങ്ക​ർ ഉ​യ​ർ​ത്തി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.