ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ സൂ​ര്യ​റാ​ന്ത​ലു​ക​ൾ ന​ൽ​കി
Sunday, September 22, 2019 1:08 AM IST
എ​ട​ക്ക​ര: പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത ആ​ദി​വാ​സി കോ​ള​നി​ക​ളി​ലേ​ക്കു അ​ന​ർ​ട്ട് ന​ൽ​കി​യ സൂ​ര്യ​റാ​ന്ത​ലു​ക​ളു​ടെ വി​ത​ര​ണം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് നി​ർ​വ​ഹി​ച്ചു. ഇ​രു​ട്ടു​കു​ത്തി കോ​ള​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് റാ​ന്ത​ലു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​രു​ട്ടു​കു​ത്തി, വാ​ണി​യം​പു​ഴ, ത​രി​പ്പ​പ്പൊ​ട്ടി, കു​ന്പ​ള​പ്പാ​റ, ത​ണ്ട​ൻ​ക​ല്ല്, മ​ലാം​കു​ണ്ട് കോ​ള​നി​ക​ളി​ലാ​ണ് റാ​ന്ത​ലു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. മു​ൻ മ​ല​പ്പു​റം ക​ള​ക്ട​റും ഇ​പ്പോ​ൾ അ​ന​ർ​ട്ട് ഡ​യ​റ​ക്ട​റു​മാ​യ അ​മി​ത് മീ​ണ​യു​ടെ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് റാ​ന്ത​ലു​ക​ൾ എ​ത്തി​ച്ച​ത്.

പു​ഞ്ച​ക്കൊ​ല്ലി, അ​ള​ക്ക​ൽ, മു​ണ്ട​ക്ക​ട​വ്, മാ​ഞ്ചീ​രി, അ​ച്ച​ന​ള, വെ​റ്റി​ല​ക്കൊ​ല്ലി കോ​ള​നി​ക​ളി​ലും ഉ​ട​ൻ സൂ​ര്യ​റാ​ന്ത​ലു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ഇ​രു​ട്ടു​കു​ത്തി കോ​ള​നി​യി​ലേ​ക്കു ചാ​ലി​യാ​റി​നു കു​റു​കെ​യു​ള്ള ന​ട​പ്പാ​ലം പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ച് പോ​യ​തി​നാ​ൽ ക​ള​ക്ട​റും സം​ഘ​വും ച​ങ്ങാ​ട​ത്തി​ലാ​ണ് കോ​ള​നി​യി​ലെ​ത്തി​ച്ചേ​ർ​ന്ന​ത്. ജി​ല്ല​യി​ൽ പ്ര​ള​യ​ബാ​ധി​ത ആ​ദി​വാ​സി കോ​ള​നി​ക​ളി​ലേ​ക്കാ​യി വി​ത​ര​ണ​ത്തി​നു 350 സൗ​രോ​ർ​ജ വി​ള​ക്കു​ക​ൾ ഇ​തി​ന​കം എ​ത്തി​ച്ചി​ട്ടു​ണ്ട്. ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡോ. ​ജെ.​ഒ അ​രു​ണ്‍, പോ​ത്ത്ക​ല്ല് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ൻ പി​ള്ള, നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ മു​ര​ളീ​ധ​ര​ൻ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.