ബാലികാ ദിനം ​ആ​ച​രി​ച്ചു
Sunday, October 13, 2019 12:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഒ​ക്ടോ​ബ​ർ 11 ലോ​ക​പെ​ണ്‍​കു​ഞ്ഞു ദി​ന​മാ​യി ആ​ച​രി​ക്കു​ന്നി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കിം​സ് അ​ൽ​ശി​ഫ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും, ഒ​ക്ടോ​ബ​ർ 11ന് ​കിം​സ് അ​ൽ​ശി​ഫ​യി​ൽ ജ​നി​ച്ച മൂ​ന്നു പെ​ണ്‍​കു​ഞ്ഞു​ങ്ങ​ൾ​ക്ക് സ​മ്മാ​ന​വും ന​ൽ​കി.

മീ​ന​ചി​ത്ര, വി​ദ്യ ദാ​സ്, വാ​ണി എ​ന്നി​വ​രു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് യൂ​ണി​റ്റ് ഹെ​ഡ് കെ.​സി.​പ്രി​യ​ൻ, ഗൈ​ന​ക്കോ​ള​ജി മേ​ധാ​വി ഡോ.​ന​യ​ൻ​താ​ര, ഡോ.​വ​ത്സ ബി.​ജോ​ർ​ജ്, ഡോ.. ​ഷീ​ജ ബീ​ഗം ഹ​ബീ​ബ്, ശി​ശു​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ.​മൊ​യ്തീ​ൻ ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ഡോ.​ന​യ​ൻ​താ​ര, ഡോ.​വ​ത്സ ബി.​ജോ​ർ​ജ് എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.

ഗ​ർ​ഭി​ണി​ക​ൾ​ക്ക് മി​ക​ച്ച ചി​കി​ത്സ​യൊ​രു​ക്കാ​ൻ വി​വി​ധ പാ​ക്കേ​ജു​ക​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് യൂ​ണി​റ്റ് ഹെ​ഡ് കെ.​സി.​പ്രി​യ​ൻ അ​റി​യി​ച്ചു.