അ​നു​ശോ​ചി​ച്ചു
Monday, October 14, 2019 12:02 AM IST
മ​ല​പ്പു​റം: ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് സം​സ്ഥാ​ന മു​ൻ ട്രെ​യി​നിം​ഗ് ക​മ്മീ​ഷ​ണ​റും രാ​ഷ്ട്ര​പ​തി അ​വാ​ർ​ഡ് (സി​ൽ​വ​ർ എ​ല​ഫെ​ന്‍റ് ) ജേ​താ​വും മു​ൻ ജി​ല്ലാ ക​മ്മീ​ഷ​ണ​റു​മാ​യി​രു​ന്ന എം.​സി. രാ​മ​ദാ​സ് മാ​സ്റ്റ​റു​ടെ നി​ര്യാ​ണ​ത്തി​ൽ ഭാ​ര​ത് സ്കൗ​ട്ട്്സ് ആ​ൻ​ഡ് ഗൈ​ഡ്സ് മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു. സം​സ്ഥാ​ന ട്രെ​യി​നിം​ഗ് ക​മ്മീ​ഷ​ണ​ർ കെ.​എ​ൻ. മോ​ഹ​ൻ​കു​മാ​ർ അ​നു​ശോ​ച​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​മ്മീ​ഷ​ണ​ർ പി.​ടി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം. ​കേ​ശ​വ​ൻ, കെ.​പി. മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ൻ, വി.​ആ​ർ. വ​ത്സ, കെ.​ടി. ഹ​രി​ദാ​സ്, ജോ​ഷ് പി.​ബി, സു​രേ​ന്ദ്ര​ൻ ത​ച്ചോ​ളി, മ​നോ​ജ്, അ​ഹ​മ്മ​ദ് സ​ലീം കെ.​എം, ശോ​ഭ സാ​റാ വ​ർ​ഗീ​സ്, എം.​കെ സ​തീ​ശ​ൻ, നൂ​റു​ൽ അ​മീ​ൻ, ബി​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​യൂ​സ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ബാങ്കിലെ മോ​ഷ​ണം:
പ്ര​തി പി​ടി​യി​ൽ

കൊ​യി​ലാ​ണ്ടി: ഇ​സാ​ഫ് ബാ​ങ്കിൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​ഞ്ചേ​രി അ​മ്പാ​യ​ത്തൊ​ടി ഹാ​രി​സ് (30 )അ​റ​സ്റ്റി​ലാ​യ​ത്. ഒ​ക്ടോ​ബ​ർ ആ​റി​നാ​ണ് ബാ​ങ്കി​ൽ മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച​ത്. ബാ​ങ്കി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചി​രു​ന്നു. മ​റ്റൊ​രു മോ​ഷ​ണ കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട് ക​ണ്ണൂ​ർ ജ​യി​ലി​ൽ നി​ന്ന് ശി​ക്ഷ​ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​താ​ണ് പ്ര​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.