എ​ൻ​എ​സ്എ​സ് നേ​തൃക്യാന്പ്
Tuesday, October 15, 2019 12:28 AM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സെ​ക്ര​ട്ട​റി​മാ​ർ​ക്കു​ള്ള ദ്വി​ദി​ന നേ​തൃ​ക്യാം​പ് അ​മ​ൽ കോ​ള​ജി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സലർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​എം.​അ​ബ്ദു​ൽ സാ​ക്കി​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. യൂണി​വേ​ഴ്സി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ.​വ​ൽ​സ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യാ​ക്കൂ​ബ് പൈ​ലി​പ്പു​റം, ഷാ​ഫി പു​ൽ​പാ​റ എ​ന്നി​വ​ർ ക്ലാ​സെടുത്തു.
ജി​ല്ല​യി​ലെ വി​വി​ധ കോ​ളേ​ജു​ക​ളി​ൽ നി​ന്നെ​ത്തി​യ 154 സെ​ക്ര​ട്ട​റി​മാ​ർ പ​ങ്കെ​ടു​ത്തു. ക്യാന്പിന്‍റെ ഭാ​ഗ​മാ​യി മൈ​ലാ​ടി​പൊ​ട്ടി ഭാ​ഗ​ത്തെ പ​ത്തു വീ​ടു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ന്തം ചെ​ല​വി​ൽ പെ​യി​ന്‍റ് ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ മു​നീ​ർ അ​ഗ്ര​ഗാ​മി, എ​സ്.​നി​ഷ, എ​ൻ​എ​സ്എ​സ.് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​മീ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.