വ​ണ്ടൂ​ർ ഉപജി​ല്ലാ ശാ​സ്ത്രോ​ത്സ​വം തുടങ്ങി
Tuesday, October 15, 2019 12:28 AM IST
കാ​ളി​കാ​വ്: മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി പു​ല്ല​ങ്കോ​ട് ഹ​യ​ർ സെ​ക്ക​നൻഡറി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന വ​ണ്ടൂ​ർ സ​ബ് ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ തു​ട​ക്ക​മാ​യി. തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ എ​ന്നീ ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് വ​ണ്ടൂ​ർ ഉ​പ​ജി​ല്ല ശാ​സ്ത്ര​മേ​ള ന​ട​ക്കു​ന്ന​ത്. ശാ​സ്ത്ര, ഗ​ണി​ത ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര മേ​ള​ക​ളി​ൽ ഉ​പ​ജി​ല്ല​യി​ലെ എ​ൽ​പി ത​ലം മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻഡറി വ​രെ​യു​ള്ള 105 സ്കൂ​ളു​ക​ൾ​ക്കാ​യി 49 സ്റ്റാ​ളു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 235 ഇ​ന​ങ്ങ​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തി​ലേ​റെ പ്ര​തി​ഭ​ക​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​ക്കും. തി​ങ്ക​ളാ​ഴ്ച സാ​മൂ​ഹ്യ ശാ​സ്ത്ര മേ​ള​യി​ലെ 12 ഇ​ന​ങ്ങ​ളി​ലാ​യി 109 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ഇന്ന് 98 ഇ​ന​ങ്ങ​ളി​ലാ​യി 1333 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. ബു​ധ​നാ​ഴ്ച 45 ഇ​ന​ങ്ങ​ളി​ൽ 609 കു​ട്ടി​ക​ളും മാ​റ്റു​ര​യ്ക്കും. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പു​ല്ല​ങ്കോ​ട് സ്കൂ​ളി​ലെ വി​ദ്യാ​ഥി​ക​ൾ​ക്കും ബു​ധ​നാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന് മു​ത​ൽ പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​കും. മ​ത്സ​ര​ങ്ങ​ളി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​ടെ യാ​ത്ര പ്ര​ശ്ന​വും സ​മ​യ​ക്കു​റ​വും കാ​ര​ണം ഇ​ത്ത​വ​ണ ബ​ഹു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടി​ല്ല.
ശാ​സ്ത്രോ​ത്സ​വം എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഖാ​ലി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.