അനധികൃത ചെങ്കൽ ഖനനം തടയാൻ വ്യാ​പ​ക റെ​യ്ഡ്
Tuesday, October 15, 2019 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ർ​ക്ക​നാ​ട്, കു​രു​വ​ന്പ​ലം വി​ല്ലേ​ജി​ൽ വ്യാ​പ​ക​മാ​യി അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​നം ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി. കു​രു​വ​ന്പ​ലം, മൂ​ർ​ക്ക​നാ​ട് വി​ല്ലേ​ജു​ക​ളി​ലെ മാ​ലാ​പ​റ​ന്പി​ൽ നി​ന്നും 15 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി ജി​യോ​ള​ജി അ​ധി​കൃ​ത​ർ​ക്ക് റി​പ്പോ​ർ​ട്ട്് ചെ​യ്തു.
അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ​ക്കെ​തി​രേ ജ​പ്തിയ​ട​ക്ക​മു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.
റെ​യ്ഡി​ൽ ത​ഹ​സി​ൽ​ദാ​ർ​ക്കു പു​റ​മെ ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ സി.​വ​ല്ല​ഭ​ൻ, എ.​വേ​ണു​ഗോ​പാ​ല​ൻ, കെ.​രാ​ജ​ഗോ​പാ​ല​ൻ, വി​ല്ലേ​ജ് ഓ​ഫി​സ​ർ ഷാ​ഗി, ഫൈ​സ​ൽ ബാ​ബു, കു​രു​വ​ന്പ​ലം വി​ല്ലേ​ജി​ലെ മു​സ, താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ബാ​ബു​രാ​ജ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.