മോ​തി​ക്ക​യം റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന്
Tuesday, October 15, 2019 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മോ​തി​ക്ക​യം റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് എ​ത്ര​യും പെ​ട്ടെ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ മൂ​ർ​ക്ക​നാ​ട് മേ​ഖ​ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഡി​വൈ​എ​ഫ്ഐ മു​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗം സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണി​ക്കു​ട്ട​ൻ പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ടും ജി​ല്ലാ ക​മ്മി​റ്റി അം​ഗം ശ​ബീ​ബ സം​ഘ​ട​നാ​റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സൈ​നു​ദീ​ൻ, വി.​സു​ന്ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ഫൈ​സ​ൽ (പ്ര​സി​ഡ​ന്‍റ്), അ​ജീ​ഷ്, അ​ർ​ച്ച​ന (വൈ​സ് പ്ര​സി​ഡ​ന്‍റ് ), മ​ണി​ക്കു​ട്ട​ൻ (സെ​ക്ര​ട്ട​റി), സ​നാ​ദ്, ഇ​ർ​ഷാ​ദ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സ​ഫീ​ർ(​ട്ര​ഷ​റ​ർ).

റ​വ​ന്യൂ ജി​ല്ലാ ബാ​ഡ്മി​ന്‍റ​ണ്‍: മേ​ലാ​റ്റൂ​ർ മൂന്നാമത്

ക​രു​വാ​ര​ക്കുണ്ട്: മ​ല​പ്പു​റം റ​വ​ന്യൂ ജി​ല്ലാ ഷ​ട്ടി​ൽ ബാ​ഡ്മി​ൻ​റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ൽ മേ​ലാ​റ്റൂ​ർ ഉപജി​ല്ല​യ്ക്ക് മൂ​ന്നാം​സ്ഥാ​നം. കോ​ട്ട​പ്പ​ടി സെ​ഞ്ച്വ​റി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ​ബ്ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലാണ് മേ​ലാ​റ്റൂ​ർ ആ​ർ.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ സി.​ഫാ​ത്തി​മ റി​ഷ, പി.​ശ​ബാ​ന, വി.​ഫാ​ത്തി​മ റ​ഷ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. സ​ബ്ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ വി.​ഷി​ബി​ൻ, സി.​ഫാ​ത്തി​മ റി​ഷ, ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഹ​ന്നാ മ​റി​യം എ​ന്നി​വ​രെ സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു.