ആ​ദി​വാ​സി​ക​ൾ​ക്ക് വ​ന​ഭൂ​മി വി​ട്ടു​ന​ൽ​ക​ൽ: ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തി വ​നം വ​കു​പ്പ്
Wednesday, October 16, 2019 12:23 AM IST
നി​ല​ന്പൂ​ർ: ഭൂ​ര​ഹി​ത​രാ​യ ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി പ​തി​ച്ചു​ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി വ​നം വ​കു​പ്പ്. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, വ​യ​നാ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി 7693.23 ഹെ​ക്ട​ർ വ​ന​ഭൂ​മി​യാ​ണ് ആ​ദി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നെ​ല്ലാം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യു​മു​ണ്ട്. ജി​ല്ല​യി​ൽ 203.64 ഹെ​ക്ട​ർ വ​ന​ഭൂ​മി​യാ​ണ് ഭൂ​ര​ഹി​ത​രാ​യ ആ​ദി​വാ​സി​ക​ൾ​ക്ക് പ​തി​ച്ചു ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ 1980-ലെ ​വ​ന​ഭൂ​മി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. സൂ​പ്രീം കോ​ട​തി ഭൂ​മി പ​തി​ച്ചു ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ അ​ത്തി​ക്ക​ൽ ബി​റ്റ് ഒ​ന്നി​ൽ 11.73 ഹെ​ക്ട​ർ, അ​ത്തി​ക്ക​ൽ ബി​റ്റ് ര​ണ്ടി​ൽ 10.8 ഹെ​ക്ട​ർ, അ​ത്തി​ക്ക​ൽ ബി​റ്റ് മൂ​ന്നി​ൽ 32.81 ഹെ​ക്ട​ർ വ​ന​ഭൂ​മി 1978-ൽ ​ആ​ദി​വാ​സി​ക​ൾ​ക്ക് പ​തി​ച്ചു ന​ൽ​കി​യി​രു​ന്നു. 2018-ലെ ​പ്ര​ള​യ​ത്തി​ൽ ഭൂ​മി ന​ഷ്ട​പ്പെ​ട്ട ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​തി​ൽ​മൂ​ല​യി​ലേ​യും ചെ​ട്ടി​യാം​പാ​റ​യി​ലേ​യും 34 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ണ്ണം​കു​ണ്ടി​ൽ 50 ഏ​ക്ക​ർ ഭൂ​മി​യും പ​തി​ച്ചു ന​ൽ​കി. ഇ​ത്ത​ര​ത്തി​ൽ ഇ​തു​വ​രെ 65.34 ഹെ​ക്ട​ർ വ​ന​ഭൂ​മി​യാ​ണ് ആ​ദി​വാ​സി​ക​ൾ​ക്കാ​യി പ​തി​ച്ചു ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​നി​യും അ​വ​ശേ​ഷി​ക്കു​ന്ന 138.3 ഹെ​ക്ട​ർ വ​ന​ഭൂ​മി പ​തി​ച്ചു ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​ത്.
നി​ല​ന്പൂ​ർ, എ​ട​വ​ണ്ണ വ​നം റേഞ്ചു​ക​ളി​ൽ​പ്പെ​ട്ട അ​വ​ശേ​ഷി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​പ്പോ​ൾ തേ​ക്ക് മ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​വ മു​റി​ച്ചു​മാ​റ്റി വി​ത​ര​ണം ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. നി​ല​ന്പൂ​ർ റേഞ്ചി​ലെ തൃ​ക്കേ​ക്കു​ത്തി​ലെ 7.2 ഹെ​ക്ട​ർ വ​നം, നെ​ല്ലി​പ്പൊ​യി​ൽ കൊ​ടീ​രി വ​ന​ത്തി​ലെ 89 ഹെ​ക്ട​ർ സ്ഥ​ലം എ​ന്നി​വ​യും വി​ത​ര​ണ​ത്തി​നു​ള്ള ഭൂ​മി​യാ​ണ്. ആ​ദി​വാ​സി പു​ന​ര​ധി​വാ​സ​ത്തി​നാ​യി ഭൂ​മി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ 2003-ൽ ​ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഭൂ​മി അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ ഭൂ​മി​ക്ക് പ​ക​രം വി​ല ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ല സം​ബ​ന്ധി​ച്ച് പി​ന്നീ​ട് തീ​രു​മാ​നി​ക്കാ​മെ​ന്നും പെ​ട്ടെ​ന്ന് ഭൂ​മി വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.
നേ​ര​ത്തെ വ​നം, റ​വ​ന്യൂ, പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി സ്ഥ​ലം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ സ​ർ​വേ ന​ട​ത്തി​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് ആ​ദി​വാ​സി​ക​ളാ​ണ് ജി​ല്ല​യി​ൽ മാ​ത്രം ഇ​പ്പോ​ഴും ഭൂ​മി​യി​ല്ലാ​തെ ന​ര​ക തു​ല്യ​മാ​യ ജീ​വി​തം വ​ന​ത്തി​ലും മ​റ്റും ന​യി​ച്ചു​വ​രു​ന്ന​ത്.