കാ​ട്ടാ​ന ഭീ​തി​യി​ൽ ആ​ദി​വാ​സി​ക​ൾ
Thursday, October 17, 2019 12:25 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രി ഉ​ൾ​വ​ന​ത്തി​ലെ ആ​ദി​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി കാ​ട്ടാ​ന​ക്കൂ​ട്ടം. ചാ​ലി​യാ​റി​ന​ക്ക​രെ ഇ​രു​ട്ടു​കു​ത്തി, വാ​ണി​യം​പു​ഴ, ത​രി​പ്പ​പ്പൊ​ട്ടി കോ​ള​നി​ക​ളി​ലാ​ണ് രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ കാ​ട്ടാ​ന​ക​ൾ വി​ഹ​രി​ക്കു​ന്ന​ത്. ര​ണ്ട് മാ​സം മു​ന്പു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ ടാ​ർ​പോ​ളി​ൽ ഷീ​റ്റു​ക​ൾ വ​ലി​ച്ചു​കെ​ട്ടി​യു​ണ്ടാ​ക്കി​യ കൂ​ര​ക​ളി​ലാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്.
മു​പ്പ​ത്തി​നാ​ല് കു​ടും​ബ​ങ്ങ​ളാ​ണ് വാ​ണി​യം​പു​ഴ കോ​ള​നി​ക്ക് മു​ക​ളി​ലെ കു​ന്നി​ൽ താ​ത്​കാ​ലി​ക ഷെ​ഡി​ൽ ക​ഴി​യു​ന്ന​ത്. സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ കാ​ട്ടാ​ന​ക​ള​ത്തെും. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​വു​മ​ത്തെി ഏ​ഴെ​ണ്ണം അ​ട​ങ്ങു​ന്ന കൂ​ട്ടം. കൊ​ന്പ​ൻ​മാ​രു​ടെ സാ​ന്നി​ധ്യ​മ​റി​ഞ്ഞ് കൈ​ക്കുഞ്ഞു​ങ്ങ​ളെ അ​ട​ക്കി​പ്പി​ടി​ച്ച് അ​ട​ച്ചു​റ​പ്പി​ല്ലാ​തെ ഷെ​ഡി​ൽ ഭീ​തി​യോ​ടെ ഉ​റ​ങ്ങാ​തെ നേ​രം വെ​ളു​പ്പി​ക്കു​ക​യാ​യി​രു​ന്നു കോ​ള​നി​ക്കാ​ർ. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ജി​ല്ല കളക്ട​ർ അ​ട​ക്ക​മു​ള്ള​വ​ർ കോ​ള​നി​യി​ല​ത്തെി​യ​പ്പോ​ൾ പ​ല​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. കാ​ര്യ​മ​ന്വേ​ഷി​ച്ച​പ്പോ​ൾ കോ​ള​നി​യി​ലെ മ​നോ​ജ് പ​റ​ഞ്ഞ​ത് ഷെ​ഡി​ന് സ​മീ​പ​ത്ത് ത​ന്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ഭ​യ​ന്ന് രാ​ത്രി ഒ​രു പോ​ള ക​ണ്ണ​ട​ച്ചി​ട്ടി​ല്ലെ​ന്ന്. മി​ക്ക രാ​ത്രി​ക​ളി​ലും കോ​ള​നി​യി​ലെ ചെ​റു​പ്പ​ക്കാ​രു​ടെ അ​വ​സ്ഥ ഇ​താ​ണ്.
ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​നെ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷി​ക്കാ​നാ​യി ഉ​റ​ക്ക​മൊ​ഴി​ച്ച് കാ​വ​ലി​രി​ക്കു​ക എ​ന്ന​ത്. ആ​ദി​വാ​സി​ക​ൾ ആ​ട്ടി​ക​റ്റി​യ ആ​ന​ക്കൂ​ട്ടം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കും ഇ​വ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തി​ന് ഏ​താ​നും മീ​റ്റ​റു​ക​ൾ അ​ക​ലെ കാ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.