എ​ച്ച്എം കോ​ള​ജി​ൽ ന​ട​ന്ന​ത് റാ​ഗിം​ഗ് തന്നെ; പോ​ലീ​സ് കേ​സെ​ടു​ത്തു
Thursday, October 17, 2019 12:26 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​റു​ക​ര ആ​ലു​ക്ക​ൽ എ​ച്ച്എം കോ​ള​ജി​ൽ സം​ഭ​വി​ച്ച​ത് റാ​ഗിം​ഗ് ത​ന്നെ​യെ​ന്ന് സ്ഥാ​പ​ന​ത്തി​ലെ ആ​ന്‍റി റാ​ഗിം​ഗ് ക​മ്മി​റ്റി ക​ണ്ടെ​ത്തി. ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌സി ജ്യോ​ഗ്ര​ഫി വി​ദ്യാ​ർ​ഥി തു​റ​ക്ക​ൽ ക​ള്ളാ​ടി​ത്തൊ​ടി സ​ഫ​ർ ബാ​ബു​വി​നെ​യാ​ണ് മൂ​ന്നാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​ക​ളാ​യ ശി​ബി​ലി, ദു​ൽ​ഫി​ഖ​ർ എ​ന്നി​വ​ർ കാ​ന്പ​സി​ൽ വ​ച്ച് റാ​ഗിം​ഗി​നു വി​ധേ​യ​നാ​ക്കി​യ​ത്. ഉ​ച്ച ഭ​ക്ഷ​ണ​ത്തി​നാ​യി കാ​ന്പ​സി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്ന സ​ഫ​ർ ബാ​ബു​വി​നോ​ട് ശി​ബി​ലി ഫോ​ണ്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തു ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധം മൂ​ലം ഇ​രു​വ​രും മ​ർ​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ സ​ഫ​ർ​ബാ​ബു മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ നി​ന്നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മ​ഞ്ചേ​രി പോ​ലീ​സി​നും കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​രാ​തി സ്വീ​ക​രി​ച്ച പോ​ലീ​സ് റാ​ഗിം​ഗി​ന​ല്ല പ​ക​രം അ​ടി​പി​ടി​ക്കാ​ണ് കേ​സെ​ടു​ത്ത​ത്. മാ​ത്ര​മ​ല്ല, കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് പോ​ലീ​സ് മ​ന:​പൂ​ർ​വം കാ​ല​താ​മ​സം വ​രു​ത്തി​യ​താ​യും കു​ട്ടി​യു​ടെ പി​താ​വ് സു​ലൈ​മാ​ൻ ആ​രോ​പി​ച്ചു.
പോ​ലീ​സ് നി​സ​ഹ​ക​രി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൽ ഏ​ഴു ദി​വ​സ​ത്തി​ന​കം ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് എ​സ്പി യു. ​അ​ബ്ദു​ൾ ക​രീം ഉ​റ​പ്പു ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. കോ​ള​ജ് അ​ധി​കൃ​ത​രാ​ണ് ഇ​ത് റാ​ഗിം​ഗ് ആ​ണോ​യെ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തെ​ന്ന പോ​ലീ​സ് നി​ല​പാ​ടി​നെ തു​ട​ർ​ന്നാ​ണ് കോ​ള​ജി​ൽ ആ​ന്‍റി റാ​ഗിം​ഗ് ക​മ്മി​റ്റി പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു സം​ഭ​വം വി​ല​യി​രു​ത്തി റാ​ഗിം​ഗ് എ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ക​മ്മി​റ്റി നേ​രി​ട്ട് പോ​ലീ​സി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തോ​ടെ​യാ​ണ് റാ​ഗിം​ഗ് വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സെ​ടു​ത്ത​ത്. ഇ​ത് സം​ബ​ന്ധി​ച്ച് കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​താ​യും റാ​ഗിം​ഗി​നു വി​ധേ​യ​നാ​യ വി​ദ്യാ​ർ​ഥി​യു​ടെ മൊ​ഴി ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സി​ഐ സി. ​അ​ല​വി പ​റ​ഞ്ഞു.