ഒ​റ്റ ന​ന്പ​ർ ലോ​ട്ട​റി വീ​ണ്ടും സ​ജീ​വ​ം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Thursday, October 17, 2019 12:26 AM IST
മ​ഞ്ചേ​രി: ഒ​റ്റ അ​ക്ക ലോ​ട്ട​റി ത​ട്ടി​പ്പ് ജി​ല്ല​യി​ൽ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു.​ഒ​റ്റ​യ്ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തി​യ​തി​നു ഇ​ന്ന​ലെ ഒ​രാ​ളെ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ക്ക​ല​ങ്ങോ​ട് ചാ​ത്ത​ങ്ങോ​ട്ടു​പു​റം മൂ​ളി​യ​ത്ത് ചെ​റ​ങ്ങോ​ട​ൻ ഹ​രി​ദാ​സ (49)നെ​യാ​ണ് സി​ഐ സി. ​അ​ല​വി അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ കേ​ര​ള ലോ​ട്ട​റി റ​ഗു​ലേ​ഷ​ൻ ആ​ക്ട് 1998ലെ ​വി​വി​ധ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സെ​ടു​ത്തു. ഒ​രി​ട​വേ​ള​ക്ക് ശേ​ഷം വീ​ണ്ടും ഒ​റ്റ അ​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ജി​ല്ല​യി​ൽ സ​ജീ​വ​മാ​കു​ന്ന​താ​യാ​ണ് സൂ​ച​ന. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്നു ജി​ല്ലാ പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​. ഇ​ത്ത​രം കേ​സു​ക​ൾ​ക്കു നേ​ര​ത്തെ ഗെ​യിം​മിം​ഗ് ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്.
എ​ന്നാ​ൽ ഇ​തു ജാ​മ്യം ല​ഭി​ക്കു​ന്ന വ​കു​പ്പാ​യ​തി​നാ​ൽ കു​റ്റ​കൃ​ത്യ​ത്തി​ൽ നി​ന്നു പി​ൻ​മാ​റാ​ൻ പ​ല​രും മ​ടി​കാ​ണി​ക്കു​ന്നു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള കേ​സു​ക​ളി​ൽ​പ്പെ​ട്ടു അ​റ​സ്റ്റി​ലാ​കു​ന്ന​വ​ർ​ക്കെ​തി​രെ കേ​ര​ള ലോ​ട്ട​റി റ​ഗു​ലേ​ഷ​ൻ ആ​ക്ട് 1998ലെ ​വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്താ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​റ്റ അ​ക്ക ലോ​ട്ട​റി​ക്കെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന റെ​യ്ഡി​ൽ 35 പേ​ർ അ​ന്ന് അ​റ​സ്റ്റി​ലാ​യി.​സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ കു​ടു​ങ്ങി​യ​ത് മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നാ​യി​രു​ന്നു. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​ഞ്ചേ​രി​യി​ലു​മാ​യി​രു​ന്നു. സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റ് ന​ന്പ​രി​ന്‍റെ അ​വ​സാ​ന മൂ​ന്ന​ക്ക ന​ന്പ​രു​ക​ൾ പ്ര​വ​ചി​ക്കു​ക​യെ​ന്ന​താ​ണ് ഈ ​ചൂ​താ​ട്ട​ത്തി​ന്‍റെ രീ​തി. ആ​ദ്യ മൂ​ന്ന​ക്ക​ങ്ങ​ൾ ഒ​ത്തു​വ​ന്നാ​ൽ 5000 രൂ​പ​യും ര​ണ്ട​ക്ക​ങ്ങ​ൾ​ക്ക് 500 രൂ​പ​യും ഒ​രു അ​ക്ക​ത്തി​ന് 250 രൂ​പ​യു​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത്.
ഒ​രു ന​ന്പ​ർ പ്ര​വ​ചി​ക്കു​ന്ന​തി​നു പ​ത്തു രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ചി​ക്കു​ന്ന ന​ന്പ​രു​ക​ൾ ക്രോ​ഡീ​ക​രി​ക്കാ​ൻ പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ്പു​ക​ളും സ​ജ്ജ​മാ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന ലോ​ട്ട​റി​യെ അ​പേ​ക്ഷി​ച്ച് ഇ​തി​ന് ലാ​ഭം കു​റ​വാ​ണെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​രു​ടെ ആ​ധി​ക്യം പ​ല ലോ​ട്ട​റി ഏ​ജ​ൻ​സി​ക​ളെ ഈ ​ചൂ​താ​ട്ട​ത്തി​നു പ്രേ​രി​പ്പി​ക്കു​ന്നു.