ക​ട്ടി​ള​വയ്പ്പ് ന​ട​ന്നു
Thursday, October 17, 2019 11:53 PM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വീ​ടി​ന്‍റെ ക​ട്ടി​ള​വയ്പ്പ് ന​ട​ത്തി. നി​ല​ന്പൂ​ർ മൈ​ലാ​ടി​യി​ലാ​ണ് ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​നി​ക​ളാ​യ സ​ഹോ​ദ​രി​ക​ൾ ഹ​ന്ന​ക്കും ഫി​ദ​ക്കും വീ​ട് ന​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്. ഇ​വ​ർ​ക്ക് വേ​ണ്ടി ജി​ല്ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കം​പ്യൂ​ട്ട​ർ ടീ​ച്ചേ​ഴ്സി​ന്‍റെ സം​ഘ​ട​ന​യാ​യ ആ​ക്ടാ​ണ് വീ​ട് നി​ർ​മി​ക്കു​ന്ന​ത്.