പ്ര​കൃ​തി പ​ഠ​ന​ക്യാ​ന്പ് ന​ട​ത്തി
Thursday, October 17, 2019 11:55 PM IST
മ​ങ്ക​ട: കാ​ടും കാ​ട​റി​വും തേ​ടി മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് (എ​സ്പി​സി) ആ​തി​ര​പ്പ​ള്ളി വാ​ഴ​ച്ചാ​ൽ ഡി​വി​ഷ​നി​ലേ​ക്കു പ്ര​കൃ​തി പ​ഠ​ന​ക്യാ​ന്പ് ന​ട​ത്തി. ആ​തി​ര​പ്പ​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യും ചാ​ർ​പ്പ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ദൃ​ശ്യ​ഭം​ഗി​യും നു​ക​ർ​ന്ന കേ​ഡ​റ്റു​ക​ൾ​ക്ക് കാ​ട്ടി​ലൂ​ടെ​യു​ള്ള ട്ര​ക്കിം​ഗ് നടത്തി. ആ​തി​ര​പ്പ​ള്ളി വ​ന​മേ​ഖ​ല​യി​ലെ കാ​ട​ർ വി​ഭാ​ഗ​ങ്ങ​ളു​മാ​യി സം​വ​ദി​ച്ച കേ​ഡ​റ്റു​ക​ൾ ടൂ​റി​സം മേ​ഖ​ല​യി​ലെ പ്ലാ​സ്റ്റി​ക് സെ​ഗ്ര​ഗേ​ഷ​ൻ യൂ​ണി​റ്റും സ​ന്ദ​ർ​ശി​ച്ചു. വേ​ഴാ​ന്പ​ൽ വി​ഭാ​ഗ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ ആ​തി​ര​പ്പ​ള്ളി വ​ന​ഭൂ​മി​യി​ൽ വ​ച്ച് വേ​ഴാ​ന്പ​ലി​നെ ക​ണ്ട​ത് കേ​ഡ​റ്റു​ക​ളെ ഉ​ത്സാ​ഹ​ഭ​രി​ത​രാ​ക്കി. ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം എ​റ​ണാ​കു​ളം സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗം സെ​ക്‌ഷൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സ​ജീ​വ് നി​ർ​വ​ഹി​ച്ചു.

ക​ണ്ണം​കു​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പ്ര​ഭ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ജൈ​വ​വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ചും ക്ലാ​സെ​ടു​ത്തു. എ​റ​ണാ​കു​ളം സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗം ന​ട​ത്തി​യ പ​ഠ​ന​യാ​ത്ര​യി​ൽ മ​ങ്ക​ട എ​സ്പി​സി യൂ​ണി​റ്റി​ലെ 44 ജൂ​ണി​യ​ർ കേ​ഡ​റ്റു​ക​ളും മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കെ. ​വി​നോ​ദ്, ടി. ​ജ​യാ​മ​ണി എ​ന്നി​വ​രും അ​ധ്യാ​പ​ക​രാ​യ പ്ര​മോ​ദ്, ശ​ര​ത്, ജി​ജു, ഷ​റ​ഫു​ദീ​ൻ, ബ​ബി​ത എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.