ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, October 18, 2019 10:34 PM IST
കൊ​ണ്ടോ​ട്ടി: ദേ​ശീ​യ പാ​ത​യി​ലെ ഇ​ടി​മു​ഴി​ക്ക​ലി​ൽ ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കോ​ട​ങ്ങാ​ട് കോ​ട്ട​ക്കു​ന്ന​ൻ വാ​ണി​യം​കു​ള​ത്തി​ൽ അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ ശി​ഹാ​ബു​ദ്ദീ​ൻ (37) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം. രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ശി​ഹാ​ബു​ദ്ദീ​ന്‍റെ ബൈ​ക്ക് ഇ​ടി​മു​ഴി​ക്ക​ൽ സ്പി​ന്നിം​ഗ് മി​ല്ലി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം. നാ​ട്ടു​കാ​ർ ഗു​രു​ത​ര പ​രി​ക്കേ​റ്റ ശി​ഹാ​ബു​ദ്ദീ​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​രം മ​രിച്ചു.

മാ​താ​വ്: മ​മ്മി​യ്യ. ഭാ​ര്യ: ഹാ​ജ​റ കാ​ട​പ്പ​ടി. മ​ക്ക​ൾ: ദി​ൽ​നാ ജെ​ബി​ൻ, റി​ഫ്ന, ഷി​ഫ്ന. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഷ്റ​ഫ്, മ​ൻ​സൂ​ർ, റം​ല, ശ​റ​ഫു​ന്നീ​സ. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കോ​ട​ങ്ങാ​ട് മ​ഹ​ല്ല് ജു​മു​അ​ത്ത് പ​ള്ളി​യി​ൽ ക​ബ​റ​ട​ക്കി. നേ​ര​ത്തെ കോ​ട​ങ്ങാ​ട് നി​വാ​സി​യാ​യി​രു​ന്ന ശി​ഹാ​ബു​ദ്ദീ​ൻ ആ​റ് വ​ർ​ഷ​മാ​യി കാ​ട​പ്പ​ടി ഇ​ല്ല​ത്തു​മാ​ടി​ൽ താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു.