പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ​ക്ക് ഒ​രു കോ​ടി​ അനുവദിച്ചു
Saturday, October 19, 2019 12:19 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ​ക്ക് ഒ​രു കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി മൂ​ലം ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​തീ​ർ​ന്ന ജ​ന​വാ​സ​മേ​ഖ​ല​യി​ലെ പ്ര​ധാ​ന പ്രാ​ദേ​ശി​ക റോ​ഡു​ക​ളു​ടെ അ​ടി​യ​ന്തര പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​ണ് 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷം​മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ൽ നൂ​റ് ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്.
മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഇ​ല്ലി​ക്കോ​ട് മേ​ൽ​മു​റി റോ​ഡ് മൂ​ന്നു ല​ക്ഷം, ഓ​ണ​പ്പു​ട ചീ​ര​ന്പ​ത്തൂ​ർ റോ​ഡ് മൂ​ന്നു ല​ക്ഷം, കൊ​ള​ത്തൂ​ർ പു​ന്ന​ക്കാ​ട് റോ​ഡ് മൂ​ന്നു ല​ക്ഷം,മൃ​ഗാ​ശു​പ​ത്രി പാ​ലൂ​ർ​കോ​ട്ട റോ​ഡ് മൂ​ന്നു ല​ക്ഷം, മ​ക്ക​ര​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ പോ​ത്ത്കു​ണ്ട് പെ​രി​ന്താ​റ്റി​രി റോ​ഡ മൂ​ന്നു​ല​ക്ഷം, കാ​ളാ​വ് മേ​ലേ കാ​ളാ​വ് രാ​മ​പു​രം റോ​ഡ് 10 ല​ക്ഷം, അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ത​ട്ടാ​ര​ക്കാ​ട് വ​ലി​യാ​ത്ര​പ്പ​ടി റോ​ഡ് മൂ​ന്നു ല​ക്ഷം, താ​ഴെ അ​രി​പ്ര ഇ​ല്ല​ത്ത് പ​ടി മ​ണ്ണാ​ർ​ന്പ മ​ങ്ക​ട റോ​ഡ് അ​ഞ്ചു ല​ക്ഷം, പു​ത്ത​ന​ങ്ങാ​ടി പ​ള്ളി​പ്പ​ടി ക​ല്ലു​പാ​ലം മ​ഖ്ദൂം റോ​ഡ് മൂ​ന്നു ല​ക്ഷം, വ​ലി​യ​പ​റ​ന്പ് കൂ​ട്ടി​ൽ റോ​ഡ് നാ​ലു ല​ക്ഷം, കോ​ഴി​ക്കോ​ട്ട്പ​റ​ന്പ് മ​ക്ക​ര​പ്പ​റ​ന്പ് റോ​ഡ് 5 ല​ക്ഷം, യു​കെ പ​ടി ക​ട്ക്കാ​സി​റ്റി റോ​ഡ് അ​ഞ്ചു ല​ക്ഷം, മ​ങ്ക​ട പു​ളി​ക്ക​ൽ​പ​റ​ന്പ് വ​ല​ന്പൂ​ർ റോ​ഡ് അ​ഞ്ചു ല​ക്ഷം, കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ കാ​ര​യി​ൽ​പ​റ​ന്പാ​ട്ട് റോ​ഡ് മൂ​ന്നു ല​ക്ഷം, മൊ​ട്ട​മ്മ​ൽ കൊ​ഴി​ഞ്ഞി​ൽ കൊ​ള​പ്പ​റ​ന്പ് റോ​ഡ് 5 ല​ക്ഷം,പാ​റ​ടി ക​ക്കാ​ട് റോ​ഡ് മൂ​ന്നു ല​ക്ഷം, വ​ള്ളി​ക്കാ​പ​റ്റ വി​പി മു​ക്ക് മു​ണ്ട​ക്കോ​ട് റോ​ഡ് നാ​ലു ല​ക്ഷം, പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ​കോ​ത​ര​പ്പു​ഴ മ​ധു​രം​കു​ന്ന് റോ​ഡ് നാ​ലു ല​ക്ഷം, വി​ല്ലേ​ജ്പ​ട നേ​ർ​ച്ച​പ്പ​ള്ളി വെ​ട്ട്കാ​ട് റോ​ഡ് അ​ഞ്ചു ല​ക്ഷം, പാ​ലാ​ട്ട്പ​റ​ന്പ് പ​ള്ളി​കു​ള​ന്പ് റോ​ഡ് 5 ല​ക്ഷം, കു​റു​വ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചാ​പാ​ടി ചൊ​വ്വാ​ണ റോ​ഡ് 10 ല​ക്ഷം,കു​റു​വ പ​ഞ്ചാ​യ​ത്തി​ലെ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി നെ​ച്ചി​ക്കു​ത്ത് പ​റ​ന്പ് പൊ​രു​ന്നു​മ്മ​ൽ റോ​ഡ് അ​ഞ്ചു ല​ക്ഷം പ്ര​വൃ​ത്തി​ക​ളു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. പി​ഡ​ബ്യൂ​ഡി റോ​ഡു​ക​ൾ​ക്ക് ര​ണ്ടു കോ​ടി ല​ഭി​ച്ച​തി​ന് പു​റ​മേ​യാ​ണ് പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ​ക്ക് ഒ​രു കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.