പ്ര​തി​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക്ശേ​ഷം അ​റ​സ്റ്റി​ൽ
Saturday, October 19, 2019 12:19 AM IST
ക​രു​വാ​ര​ക്കുണ്ട്: വ്യ​ത്യ​സ്ത​മാ​യ കു​റ്റ​ങ്ങ​ളി​ൽ കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യ​മെ​ടു​ത്ത് പി​ന്നീ​ട് ഒ​ളി​വി​ലാ​യി​രു​ന്ന ര​ണ്ട് പ്ര​തി​ക​ൾ മേ​ലാ​റ്റൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മ​ണ്ണാ​ർ​ക്കാ​ട് ക​രി​ന്പു​ഴ പ​ള്ളി​ത്താ​ഴ​ത്ത് റി​യാ​സു​ദ്ദീ(35) നെ ​പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2007ൽ ​ഇ​യാ​ൾ ഭാ​ര്യ​യെ ശാ​രീ​രി​ക​മാ​യി പീ​ഡിപ്പി​ച്ച് ഭാ​ര്യ​യു​ടെ സ്വ​ത്തു​ക്ക​ൾ ത​ട്ടി​യെ​ടു​ത്ത​തി​നും മ​റ്റും മേ​ലാ​റ്റൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ജാ​മ്യ​മെ​ടു​ത്ത​തി​ന് ശേ​ഷം ഇ​യാ​ൾ മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു.
ഭാ​ര്യ​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​തി​നും മ​റ്റും 2003ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത മ​റ്റൊ​രു കേ​സി​ൽ കീ​ഴാ​റ്റൂ​ർ ആ​ന​ച്ചാ​കു​ഴി പു​ള്ളി​ക്ക​ൽ അ​ബ്ദു​ൽ സ​ലാ​മി​നെ (45) പ​തി​നാ​റു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​രു​വ​രെ​യും പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മേ​ലാ​റ്റൂ​ർ എ​സ്ഐ പി.​എം.​ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​പി​ഒ​മാ​രാ​യ ഷൈ​ജൂ, ഷ​മീ​ർ, റ​ഹീം എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.