റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത​വ​ർ 69,726 പേ​ർ
Sunday, October 20, 2019 12:11 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ൽ ഇ​നി​യും ആ​ധാ​ർ ബ​ന്ധി​പ്പി​ക്കു​വാ​ൻ 69726 പേ​ർ ബാ​ക്കി​യു​ള്ള​താ​യി നി​ല​ന്പൂ​ർ താ​ലൂ​ക്കു സ​പ്ലൈ ഓ​ഫീ​സ​ർ പി. ​വ​ച​സ്പ​തി അ​റി​യി​ച്ചു. ഇ​തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കാ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ താ​ഴെ പ​റ​യു​ന്ന തി​യ​തി​ക​ളി​ൽ അ​ദാ​ല​ത്ത് ന​ട​ത്തും.

21ന് ​ചാ​ലി​യാ​ർ, ക​രു​ളാ​യി, മൂ​ത്തേ​ടം, മ​ന്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ളും നി​ല​ന്പൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യും. 22ന് ​എ​ട​ക്ക​ര, ചു​ങ്ക​ത്ത​റ, വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തു​ക​ൾ. 24ന് ​വ​ണ്ടൂ​ർ, തു​വൂ​ർ, തി​രു​വാ​ലി, പോ​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ. 25ന് ​ചോ​ക്കാ​ട്, അ​മ​ര​ന്പ​ലം, കാ​ളി​കാ​വ്, ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ൾ. നി​ല​വി​ൽ റേ​ഷ​ൻ ക​ട​ക​ളി​ലെ ഇ​പോ​സ് മെ​ഷീ​നു​ക​ളി​ലൂ​ടെ​യും അ​ക്ഷ​യ വ​ഴി​യും സ​പ്ലൈ ഓ​ഫീ​സി​ലും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ അ​ദാ​ല​ത്തി​ൽ വീ​ണ്ടും അ​വ ന​ൽ​കേ​ണ്ട​തി​ല്ല. റേ​ഷ​ൻ​ക​ട​ക​ളി​ലെ ഇ​പോ​സി​ലും അ​ക്ഷ​യ​യി​ലും തു​ട​ർ​ന്നും അ​പേ​ക്ഷ​ക​ൾ ന​ൽ​കാം. 31ന​കം ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​ത്ത​വ​ർ റേ​ഷ​ൻ സം​വി​ധാ​ന​ത്തി​ൽ നി​ന്നു ഒ​ഴി​വാ​ക്ക​പ്പെ​ടും.