കോ​ഴിമാ​ലി​ന്യം ത​ള്ളി
Monday, October 21, 2019 11:26 PM IST
നി​ല​ന്പൂ​ർ: റോ​ഡ​രി​കി​ൽ കോ​ഴി മാ​ലി​ന്യം ത​ള്ളി സാ​മൂ​ഹ്യ വി​രു​ദ്ധ​ർ. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​വ​ണ്ണ​ക്ക് സ​മീ​പം നി​ല​ന്പൂ​ർ-​നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര പാ​ത​യി​ലി​ലാ​ണ് പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ൽ നി​റ​ച്ച നി​ല​യി​ലും മ​റ്റും റോ​ഡി​ൽ വ്യാ​പ​ക​മാ​യി കോ​ഴി മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്. മ​ഴ ചെ​യ്ത​തോ​ടെ റോ​ഡി​ൽ കോ​ഴി മാ​ലി​ന്യ​ങ്ങ​ൾ ചി​ത​റി കി​ട​ക്കു​ക​യാ​ണ്.